ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും വിവിധ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണയെ് കണ്ടെത്തിയതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണം. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനാണ് നിയന്ത്രണം. ആഘോഷങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനം കൂടുന്നത് അതിവേഗം കോവിഡ് പടരാന്‍ ഇടയാക്കും. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ഹിാമചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രികാല കര്‍ഫ്യൂവിന് പുറമെ മറ്റു നിയന്ത്രണങ്ങളും നിലനില്‍ക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ജനുവരി അഞ്ചുവരെയാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരങ്ങളില്‍ ഉള്‍പ്പെടെ രാത്രി 11 മുതല്‍ രാവിലെ ആറുവരെ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓഫിസുകള്‍, ടാക്സി, സ്വകാര്യ കാറുകള്‍, ഓട്ടോ റിക്ഷ എന്നിവ അനുവദിക്കും. ഗുജറാത്തില്‍ അഹ്മദാബാദില്‍ മാത്രമാണ് നിലവില്‍ രാത്രികാല കര്‍ഫ്യൂ. നഗരത്തില്‍ നവംബര്‍ മുതല്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ രാത്രികാല കര്‍ഫ്യൂ ആരംഭിച്ചിരുന്നു. ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്ന ഏകനഗരവും അഹ്മദാബാദാണ്. ഹിമാചലില്‍ ഷിംല, മണ്ഡി, കാന്‍ഗ്ര, കുളു ജില്ലകളിലാണ് രാത്രികാല കര്‍ഫ്യൂ. ജനുവരി അഞ്ചുവരെ രാത്രി 10 മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. കര്‍ണാടകയില്‍ ജനുവരി ഒന്നുവരെയാണ് രാത്രികാല കര്‍ഫ്യൂ. ജനുവരി ഒന്നുവരെ രാത്രി 11 മുതല്‍ രാവിലെ അഞ്ചുമണിവരെ കര്‍ഫ്യൂ നിലനില്ക്കും. അത്യാവശ്യഘട്ടത്തിലല്ലാതെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
രാജസ്ഥാനില്‍ ഡിസംബര്‍ 31 വരെയാണ് കര്‍ഫ്യൂ. ഒരുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലാണ് ഇവിടെ രാത്രികാല നിയന്ത്രണം. ന്യൂഇയറിന് പടക്കം പൊട്ടിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ക്കറ്റുകള്‍ രാത്രി ഏഴുമണിവരെയേ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.
പഞ്ചാബില്‍ ഡിസംബര്‍ 11ന് പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ തുടരാനാണ് തീരുമാനം. ജനുവരി ഒന്നുവരെ എല്ലാ നഗരങ്ങളിലും രാത്രികാല കര്‍ഫ്യൂ തുടരും. രാത്രികാല കര്‍ഫ്യൂവിന് പുറമെ മറ്റു നിയന്ത്രണങ്ങളും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ ആഘോഷങ്ങളില്‍ നൂറുപേരില്‍ കൂടുതലും പുറത്തെ ആഘോഷ പരിപാടികളില്‍ 250 പേരില്‍ കുടുതലും പങ്കെടുക്കാന്‍ പാടില്ല. മണിപ്പൂരില്‍ വൈകിട്ട് ആറുമുതല്‍ രാവിലെ നാലുമണി വരെയാണ് കര്‍ഫ്യൂ. സംസ്ഥാനത്ത് നേരത്തേതന്നെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം കുറയുന്നതുവരെ സംസ്ഥാനത്ത് കര്‍ഫ്യൂ തുടരും. ആഘോഷ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാനും പാടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....