ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രാജ്യം അതീവ ജാഗ്രതയോടെ കഴിയേണ്ടിയിരിക്കുന്നു. 10 ദിവസത്തിനിടെ എത്തിയ രോഗം സ്ഥിരീകരിച്ച 20 പേരിലെ വൈറസിന്റെ സ്വഭാവം പരിശോധിച്ചു വരികയാണ്. അതേസമയം ബ്രിട്ടണില്‍ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹി, കൊല്‍ക്കൊത്ത, പഞ്ചാബ്, ചെന്നൈ, എന്നിവിടങ്ങളിലാണ് ബ്രിട്ടണില്‍ നിന്ന് എത്തിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടണിലെ വൈറസിന് വ്യാപന ശേഷി വര്‍ധിക്കുക മാത്രമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. അതിനാല്‍ നിലവിലെ ചികിത്സയിലോ വാക്സിന്‍ പരീക്ഷണത്തിലോ മാറ്റം ആവശ്യമില്ല എന്ന വിലയിരുത്തലിലാണ് മന്ത്രാലയം.
എന്നാല്‍ ആദ്യ ബാച്ച് കോവിഡ് വാക്സിന്‍ 28ന് ഡല്‍ഹിയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി, ലോക്നായക്, കസ്തൂര്‍ബ, ബാബ സാഹേബ് അംബേദ്കര്‍, ജിടിബി, എന്നീ ആശുപത്രികളിലെ വാക്സിന്‍ സംഭരണ കേന്ദ്രങ്ങള്‍ അവസാന വട്ട ഒരുക്കത്തിലാണ്. വിമാനത്താവളത്തില്‍ 27 ലക്ഷം വാക്സിന്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 2 കാര്‍ഗോ ടെര്‍മിനല്‍ സജ്ജമാക്കിയിട്ടുണ്ട്. മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ 3 ഡോക്ടര്‍മാരെ വാക്സിനേറ്റീങ് ഓഫീസര്‍മാരായി തെരഞ്ഞെടുക്കുകയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
കേരളമടക്കം 6 സംസ്ഥാനങ്ങളിലാണ് 57 ശതമാനം കോവിഡ് കേസുകളും 61 ശതമാനം മരണവുമുള്ളത്. രാജ്യത്തെ ആകെ രോഗബാധിതര്‍ ഒരു കോടി കടന്നെങ്കിലും ചികിത്സയില്‍ ഉള്ളവര്‍ 3 ലക്ഷത്തിന് താഴെയാണ്. 95.65% ആണ് രോഗമുക്തി നിരക്ക്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....