തിരുവനന്തപുരം: കാലാവധി കഴിയുന്ന ജിസാറ്റ്-12ന് പകരമായിട്ടുളള ഏറ്റവും ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്--01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍നിന്ന് വ്യാഴാഴ്ചയായിരുന്നു വിക്ഷേപണം. പകല്‍ 3.41ന് പിഎസ്എല്‍വി സി--50 റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ ഇരുപത്തൊന്നാം മിനിറ്റില്‍ താല്‍ക്കാലിക ഭ്രമണപഥത്തിലെത്തി. ഉടന്‍ സൗരോര്‍ജ പാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. വരുംദിവസങ്ങളില്‍ ഉപഗ്രഹം പഥം ഉയര്‍ത്തും. ഒരു മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകും. പിഎസ്എല്‍വിയുടെ അമ്പതാമത്തെ വിജയകരമായ വിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്.
ശ്രീഹരിക്കോട്ടയില്‍ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുമടക്കമുള്ളവരെ കുറയ്ക്കാനായി തിരുവനന്തപുരം വിഎസ്എസ്സിയിലെ വിര്‍ച്വല്‍ ലോഞ്ച് കണ്‍ട്രോള്‍ സെന്ററിനായിരുന്നു വിക്ഷേപണ നിയന്ത്രണ ചുമതല. പോര്‍ട്ട് ബ്ലെയര്‍, ബ്രൂണൈ സെന്ററിന്റെ സഹായവുമുണ്ടായി.എസ്ആര്‍ ബിജുവാണ് മിഷന്‍ ഡയറക്ടര്‍. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍, വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് സോമനാഥ്, എല്‍പിഎസ്സി ഡയറക്ടര്‍ എസ് നാരായണന്‍, സാറ്റ്‌ലറ്റ് സെന്റര്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായി. കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം ചുഴലിക്കാറ്റ്മൂലം മാറ്റിയതാണ്.
ദുരന്തനിവാരണത്തിന് സഹായമാകും.ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവയടക്കം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകമാനമുള്ള വാര്‍ത്താവിനിമയ സേവനങ്ങള്‍ക്കായുള്ള ആധുനിക ഉപഗ്രഹമാണിത്.
ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഉപഗ്രഹ വിക്ഷേപണം നിയന്ത്രിച്ചത് തിരുവനന്തപുരം തുമ്പ വിഎസ്എസ്സിയിലെ വിര്‍ച്വല്‍ ലോഞ്ച് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന്. കോവിഡിന്റെ പരിഗണിച്ചാണ് തുമ്ബയില്‍ ആധുനികമായ സെന്റര്‍ സജ്ജീകരിച്ചത്.കഴിഞ്ഞ മാസം വിക്ഷേപിച്ച പിഎസ്എല്‍വി സി--49ന്റെ നിയന്ത്രണം ഭാഗികമായി ഇവിടെ നിന്നായിരുന്നു. പിഎസ്എല്‍വി സി--50 വിക്ഷേപണം പൂര്‍ണമായി നിയന്ത്രിച്ചതോടെ ഈ സെന്റര്‍ കാര്യക്ഷമത തെളിയിച്ചതായി വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് സോമനാഥ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....