News Beyond Headlines

27 Wednesday
November

യൂറോ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങില്‍ തിളങ്ങി ഇസുസു ഡി-മാക്സ്

യൂറോ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങില്‍ തിളങ്ങി ഇസുസു ഡി-മാക്സ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവിന്റെ ലൈഫ്സ്‌റ്റൈല്‍ പിക്ക്-അപ്പ് ട്രക്കാണ് ഡി-മാക്സ്. യൂറോപ്യന്‍ വിപണിയില്‍ ഇസുസു അവതരിപ്പിച്ച ഡി-മാക്സിനാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ഡി-മാക്സ് വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്.

ഇസുസു ഡി-മാക്സിന്റെ ഏറ്റവും പ്രധാന പ്രത്യേകത സുരക്ഷാമുന്നൊരുക്കമാണ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 84 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 86 ശതമാനവും കാല്‍നട യാത്രക്കാരുടെ സുരക്ഷയില്‍ 69 ശതമാനവും മാര്‍ക്ക് നേടിയാണ് ഈ വാഹനം സുരക്ഷ ഉറപ്പാക്കിയിരിക്കുന്നതെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സിസ്റ്റമാണ് കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്. വാഹനത്തിന്റെ മുന്നിലുണ്ടാകുന്ന ആഘാതത്തില്‍ യാത്രക്കാരുടെ കംപാര്‍ട്ട്മെന്റ് വരെ മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

അടുത്തിടെയാണ് ഇസുസു മോട്ടോഴ്‌സ് ബിഎസ്6 നിലവാരമുള്ള ഡി-മാക്സ് റെഗുലര്‍ ക്യാബ്, ഡി-മാക്സ് എസ്-ക്യാബ് എന്നിവയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഗുഡ്‌സ് വാഹന ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്‌സ് സൂപ്പര്‍ സ്‌ട്രോംഗിന് 1,710 കിലോഗ്രാം പേലോഡാണുള്ളത്. ശക്തമായ 2.5 ലിറ്റര്‍ ഇസുസു 4ജെഎ1 എഞ്ചിനാണ് വാഹനത്തിന്റേത്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനത്തിന് പുറമെ, ഡ്രൈവര്‍ മോണിറ്ററിങ്ങ് സിസ്റ്റം, ലെയ്ന്‍ സപ്പോര്‍ട്ട് സിസ്റ്റം, ക്യാമറ ബേസ്ഡ് ട്രാഫിക് സൈന്‍ റെക്കഗനീഷന്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പിന്തുണയിലാണ് ക്രാഷ് ടെസ്റ്റില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ഇസുസുവിന്റെ 2020 പതിപ്പാണ് ക്രാഷ് ടെസ്റ്റിനെ അതിജീവിച്ചത്. 2019-ല്‍ അവതരിപ്പിച്ച ഈ വാഹനം 2020-ന്റെ തുടക്കത്തിലാണ് ഏതാനും ഏഷ്യന്‍ വിപണികളില്‍ എത്തിയത്.
ഗുഡ്‌സ് വാഹന വിഭാഗത്തില്‍ നിരവധി ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളോടെയാണ് വാഹനങ്ങള്‍ ലോഞ്ച് ചെയ്യുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും സവിശേഷതകളാല്‍ സമ്പന്നമാണ് പുതുക്കിയ മോഡലുകള്‍. എയറോഡൈനാമിക് എക്‌സറ്റീരിയര്‍ ഡിസൈന്‍, പുതിയ ഗ്രില്‍,ബോണറ്റ്,ബമ്പര്‍ ഡിസൈനുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചതാണ് പുതിയ ഹെഡ്‌ലാമ്പ് ഡിസൈന്‍. സെഗ്മെന്റില്‍ ആദ്യമായി, ഫലപ്രദമായ ഇന്ധന ക്ഷമതയുള്ള വേരിയബിള്‍ ജ്യോമെട്രിക് ടര്‍ബോചാര്‍ജറാണ് രണ്ട് വാഹനങ്ങിലും സജ്ജീകരിച്ചിരിക്കുന്നത്. ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റവും(ബോസ്) വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് പാനിക് ബ്രേക്കിംഗില്‍ ഒരേ സമയം ബ്രേക്ക്,ആക്‌സിലേറ്റര്‍ പെഡലുകള്‍ ചവിട്ടുമ്പോള്‍ എഞ്ചിനിലേക്കുള്ള പവര്‍ കുറയ്ക്കുന്നു. ഇലക്ട്രോണിക് നിയന്ത്രിത ഇജിആര്‍ (എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍) സംവിധാനവും വാഹനത്തിനുണ്ട്.

കൂടാതെ, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റുള്ള മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ ക്ലസ്റ്ററാണ് രണ്ട് മോഡലുകളിലും വരുന്നത്. ഇത് വാഹനത്തിന്റെ ടോര്‍ക്ക് ഇന്ധന നിര്‍വ്വഹണം, ഡ്രൈവ്‌ട്രെയിന്‍ എന്നിവയുടെ ഈട് വര്‍ധിപ്പിക്കുന്നു. ഗുണനിലവാരമുള്ള ഫാബ്രിക് അപ്ഹോള്‍സ്റ്ററി സീറ്റുകളാണ് വാഹനത്തിന് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട്, റിയര്‍ ക്രംപ്പിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, ഡോര്‍ സൈഡ് ഇന്‍ട്രൂഷന്‍ ബീം, കൊളാപ്സിബിള്‍ സ്റ്റിയറിംഗ് കോളം, ഡ്രൈവ് ട്രെയിനിന് അണ്ടര്‍ബോഡി സ്റ്റീല്‍ പരിരക്ഷണം എന്നിവ അടങ്ങുന്ന മികച്ച സുരക്ഷാ സംവിധാനങ്ങളാണ് രണ്ട് വാഹനങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്. ഇസുസു ഡി-മാക്സ്, ഡി-മാക്സ് എസ്-ക്യാബ് വാഹനങ്ങള്‍ വിവിധ ഭൂപ്രദേശങ്ങളിലായി 40 ലക്ഷം കിലോമീറ്ററിലധികം ടെസ്റ്റ് പൂര്‍ത്തികരിച്ചാണ് എത്തുന്നതെന്നും കമ്പനി പറയുന്നു. ഡി-മാക്സ് റെഗുലര്‍, ഡി-മാക്സ് എസ്-ക്യാബ് എന്നിവ പുതിയ ഗലേന ഗ്രേ കളറിനൊപ്പം സ്പ്ലാഷ് വൈറ്റ്, ടൈറ്റാനിയം സില്‍വര്‍ നിറങ്ങളിലും ലഭ്യമാണ്. 8,38,929 രൂപയാണ് പുതിയ ഡി-മാക്സ് സൂപ്പര്‍ സ്ട്രോങ്ങിന്റെ എക്സ്-ഷോറൂം വില.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....