ന്യൂഡൽഹി: രാജ്യത്തിന്റെ മുക്കിലും മൂലയിലും പൊതു വൈ-ഫൈ ശൃംഖല എത്തിക്കാനുള്ള ‘പി.എം. വാണി’ പദ്ധതിക്ക് (പബ്ലിക് വൈ-ഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫെയ്‌സ്) കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.
പബ്ലിക് ഡേറ്റ ഓഫീസുകൾ, പബ്ലിക് ഡേറ്റ ഓഫീസ് അഗ്രിഗേറ്റേഴ്‌സ് (പി.ഡി.ഒ.എ.), ആപ് പ്രൊവൈഡർ എന്നിവർ മുഖേനയാണ് ഡേറ്റ ലഭ്യമാക്കുക.
വൈ-ഫൈ കണക്‌ഷൻ നൽകാനുള്ള പബ്ലിക് ഡേറ്റ ഓഫീസ് (പി.ഡി.ഒ.) എല്ലായിടത്തും സ്ഥാപിക്കും. ചെറുതും വലുതുമായ ഏതു കടയ്ക്കും പി.ഡി.ഒ. ആയി പ്രവർത്തിക്കുന്നതിന് അപേക്ഷിക്കാം. പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ല.
ലൈസൻസ് ഫീസും വേണ്ടാ. ‘വാണി’യുമായി ബന്ധിപ്പിക്കുന്ന വൈ-ഫൈ ആക്‌സസ് പോയന്റുകൾ സ്ഥാപിച്ച് പി.ഡി.ഒ.കൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ ഉപഭോക്താക്കൾക്ക് നൽകാം.
ഒട്ടേറെ പി.ഡി.ഒ.കളെ ഒന്നിപ്പിക്കൽ, അക്കൗണ്ടിങ് തുടങ്ങിയവയായിരിക്കും പി.ഡി.ഒ. അഗ്രിഗേറ്റർമാരുടെ ചുമതല. ഉപഭോക്താക്കളെ ആപ് മുഖേന രജിസ്റ്റർചെയ്ത് വാണിയുമായി ചേർന്നുപ്രവർത്തിക്കാവുന്ന വൈ-ഫൈ ഹോട്‌സ്‌പോട്ടുകൾ ചുറ്റുവട്ടത്തുനിന്നും ശേഖരിച്ച് അത് ആപ്പിലൂടെ കാണിക്കാൻ ആപ് പ്രൊവൈഡർമാർ ഉണ്ടാകും.
4-ജി മൊബൈൽ കവറേജ് ഇല്ലാത്ത ഇടങ്ങളിലും പൊതു വൈ-ഫൈ ലഭിക്കും. ഒട്ടേറെപേർക്കു ജോലി ലഭിക്കാനും വൈ-ഫൈയുടെ വ്യാപനത്തോടെ ബിസിനസും വരുമാനവും വർധിപ്പിക്കാനും പി.എം.വാണി വഴി സാധിക്കും.
പി.ഡി.ഒ., പി.ഡി.ഒ.എ., ആപ് പ്രൊവൈഡർമാർ എന്നിവരായി പ്രവർത്തിക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ വേണ്ടാ. ടെലികോം വകുപ്പിന്റെ ‘സരൾ സഞ്ചാർ’ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....