കൊവിഡ് വാക്സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ ഈ മാസം മൂന്നാം വാരത്തില്‍ അനുമതി നല്‍കും. ഇതിനായുള്ള നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഓക്സ്ഫോര്‍ഡ് വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിയ അപേക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണിക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് നിര്‍ദേശിച്ചു. രണ്ട് വ്യത്യസ്ത ഡോസിംഗ് വ്യവസ്ഥകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗത്തിനാണ് അനുമതി തേടിയത്. ഡ്രഗ്സ് കണ്ട്രോളര് വാക്സിന് അനുമതി നല്കിയാല് കൊവിഡ് വാക്സിന് ഉപയോഗം ഇന്ത്യയിലും ആരംഭിക്കും.
കൊവിഡ് പ്രതിരോധത്തിന്റെ സുപ്രധാന ചുവട് ഇന്ത്യ ദിവസങ്ങള്‍ക്കുള്ളില്‍ വയ്ക്കും. വാക്സിന് വിതരണത്തിന് അനുമതി നല്‍കിയുള്ള പ്രഖ്യാപനത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്ന് പറയാമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന് വിതരണത്തിനായി അപേക്ഷ നല്‍കിയതോടെ നടപടികള്‍ക്ക് യുദ്ധകാല വേഗത കൈവന്നു.
കൊറോണ വൈറസ് പ്രതിരോധത്തില്‍ 60 ശതമാനം മുതല്‍ 70 ശതമാനം വരെ ആണ് ഓക്സ്ഫോര്‍ഡ് വാക്സിന്റെ ഫലപ്രാപ്തി. താരതമ്യേന ഇത് കുറഞ്ഞ ഫലപ്രാപ്തി നിരക്കാണെങ്കിലും പ്രായോഗികമായി ഫലപ്രദമായ വാക്സിന് ഇന്ത്യയ്ക്ക് ഇതാകും എന്നാണ് വിലയിരുത്തല്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഇക്കാര്യം അവകാശപ്പെടുന്നു.
രണ്ട് വ്യത്യസ്ത ഡോസിംഗ് വ്യവസ്ഥകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗത്തിനാണ് സെറം അനുമതി തേടിയിട്ടുള്ളത്. ആദ്യം പകുതി അളവിലും പിന്നീട് പൂര്‍ണ അളവിലും വാക്സിന് നല്‍കാനാണ് നിര്‍ദ്ദേശം. ഇങ്ങനെ വാക്സിന് പരിക്ഷണ ഘട്ടത്തില്‍ സ്വീകരിച്ചവര്‍ക്കിടയില്‍ 90 ശതമാനം ഫലപ്രാപ്തിയുള്ളതായി കണ്ടെത്തിയിരുന്നു. മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് നല്കിയ ശേഷം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളോടെ വാക്സിന് വിപണിയില്‍ ലഭ്യമാക്കാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....