News Beyond Headlines

27 Wednesday
November

ആര്‍ക്കും പരിശോധിക്കാം രേഖകള്‍ നല്‍കാം : ഉരാളുങ്കല്‍

സൊസൈറ്റിയുടെ ഇടപാടുകള്‍ നിയമാനുസൃതവും സുതാര്യവുമാണെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി. സമീപകാല വിവാദങ്ങള്‍ സൊസൈറ്റിയെ ബാധിക്കുന്നവയല്ലെന്നും ഊരാളുങ്കല്‍ വ്യക്തമാക്കി.

ഒരേസമയം ധാരാളം പണികള്‍ ചെയ്യേണ്ടിവരുമ്പോള്‍ അപ്പോഴത്തെ അധിക ആവശ്യത്തിനനുസരിച്ച് യന്ത്രങ്ങളും വാഹനങ്ങളും വാടകയ്ക്ക് എടുക്കാറുണ്ട്. പ്രവര്‍ത്തനമേഖല കേരളം മുഴുവനായി വ്യാപിപ്പിച്ചശേഷം എടുക്കേണ്ട യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും എണ്ണം ഗണ്യമായി ഉയര്‍ന്നു. ഒരേസമയം മുന്നൂറും നാനൂറും നിര്‍മാണ പ്രോജക്ടുകള്‍ സൊസൈറ്റി ചെയ്യുന്നുണ്ട്.

വാടക വാഹനങ്ങള്‍ 387
നിലവില്‍ 387 വാഹനങ്ങളും നിര്‍മാണയന്ത്രങ്ങളും വാടകയ്ക്ക് ഉപയോഗിച്ചുവരികയാണ്. ഇതെല്ലാം കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് എടുത്തിട്ടുള്ളത്. എല്ലാറ്റിന്റെയും വാടക നല്‍കുന്നതും നികുതിനിയമങ്ങള്‍ അടക്കമുള്ള എല്ലാ നിയമങ്ങളും പാലിച്ച് ബാങ്ക് അക്കൗണ്ടുകള്‍വഴി മാത്രമാണ്. വളരെ സുതാര്യവുമാണ്. ഇക്കാര്യത്തില്‍ ഒരുതരം ആശങ്കയുടെയും കാര്യമില്ല. വസ്തുത ഇതായിരിക്കെ ഒരു വ്യക്തിയുടെ വാഹനം മാത്രം വാടകയ്‌ക്കെടുത്ത് വന്‍തുക നല്‍കുന്നു എന്നമട്ടില്‍ ചിലര്‍ നടത്തുന്ന പ്രചാരണം ചില പ്രത്യേക രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്.

പരിശോധിക്കാം
ഏത് അന്വേഷണ ഏജന്‍സി എന്തു വിവരം ആവശ്യപ്പെട്ടാലും സൊസൈറ്റി സസന്തോഷം നല്‍കും. എല്ലാ വാര്‍ഷിക പൊതുയോഗത്തിലും സമ്പൂര്‍ണ കണക്ക് അവതരിപ്പിച്ച് വിശദമായിത്തന്നെ ചര്‍ച്ചചെയ്ത് പാസാക്കാറുണ്ട്. സഹകരണനിയമപ്രകാരമുള്ള എല്ലാ ഓഡിറ്റും നടക്കുന്നുണ്ട്. എല്ലാവര്‍ഷവും കൃത്യമായി ഇന്‍കം ടാക്‌സ് രേഖകളും ഫയല്‍ ചെയ്യുന്നു. പ്രവര്‍ത്തനമേഖല വിപുലമായപ്പോള്‍ സ്വന്തമായി ഇന്റേണല്‍ വിജിലന്‍സ് വരെ രൂപവത്കരിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി.

ഒരു നൂറ്റാണ്ട് തികയാന്‍പോകുന്ന സൊസൈറ്റിയില്‍ ഒരിക്കല്‍പ്പോലും ഒറ്റയാളെപ്പോലും സാമ്പത്തികാരോപണത്തിലോ അഴിമതിയിലോ ശിക്ഷിക്കേണ്ടിവന്നിട്ടില്ല. ഒരു പൈസയുടെ അഴിമതി ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുന്ന സ്ഥാപനമാണിത്.

ലാഭേച്ഛയില്ല
മികച്ച ഗുണമേന്മയോടെ നിര്‍മാണം നടത്തുകയും അതിന്റെ മിച്ചം മുഴുവന്‍ തൊഴിലാളികള്‍ക്കു ലഭിക്കുകയും ചെയ്യുന്ന, 95 വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനം ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നതല്ല. തൊഴിലാളികള്‍ മാത്രം ഗുണഭോക്താക്കളായ സഹകരണപ്രസ്ഥാനമാണ്. സൊസൈറ്റി നടപ്പാക്കിയ ഒരൊറ്റ നിര്‍മാണത്തെപ്പറ്റിയും ഗുണമേന്മയുടെ കാര്യത്തിലടക്കം ഒരു ആക്ഷേപവും അഴിമതിയാരോപണവും നാളിതുവരെ ഉണ്ടായിട്ടില്ല. നിര്‍മാണങ്ങളില്‍ പണം മിച്ചം വന്നാല്‍ തിരികെ നല്‍കുന്ന അത്യപൂര്‍വ മാതൃക പല പ്രവൃത്തികളിലും പിന്തുടരുന്ന സ്ഥാപനമാണിത്.

അതതു കാലത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാരുത്തരവുകളും അനുസരിച്ചും അവയിലെ പരിധികള്‍ പാലിച്ചും മാത്രമാണ് സൊസൈറ്റിക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നത്.മഹാഭൂരിപക്ഷം നിര്‍മാണങ്ങളും സൊസൈറ്റി ഏറ്റെടുക്കുന്നത് മത്സര ടെന്‍ഡറിലൂടെത്തന്നെയാണ്. അപൂര്‍വമായി പ്രവൃത്തികള്‍ നേരിട്ട് ഏറ്റെടുക്കുന്നതാകട്ടെ എസ്റ്റിമേറ്റിലും 10 ശതമാനം കുറച്ചാണ്.

സൊസൈറ്റിക്ക് കരാര്‍ നല്‍കുന്നതിനെ സ്വകാര്യ കരാര്‍സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കുന്നതിന് തുല്യമായി കാണുന്ന ചിലര്‍ മാത്രമാണ് അതിനൊക്കെ എതിരെ പ്രചാരണങ്ങള്‍ നടത്തുന്നത്. ഈ മാതൃകാസ്ഥാപനത്തെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തി അപകീര്‍ത്തിപ്പെടുത്തരുത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....