ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രയോജനം
വാഷിങ്ടണ്‍; അമേരിക്കയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കുന്ന ശുപാര്‍ശാ ബില്‍ പാസാക്കി. സെനറ്റ് ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. ഏഴു ശതമാനമാണ് നിലവിലെ ഗ്രീന്‍ കാര്‍ഡ് പരിധി. എന്നാല്‍ ഇനി മുതല്‍ ഈ പരിധി ഒഴിവാക്കും. പ്രസിഡന്റ് ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. അതോടെ ആയിരക്കണക്കിന് വിദഗ്ധ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രയോജനം ലഭിക്കും.
യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന രേഖയാണ് ഗ്രീന്‍ കാര്‍ഡ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളില്‍ ഭൂരിഭാഗവും അമേരിക്കയിലെത്തുന്നത് പ്രധാനമായും എച്ച് 1 ബി വര്‍ക്ക് വിസ വഴിയാണ്. ഏഴ് ശതമാനം പരിധി എന്നതില്‍ ഗ്രീന്‍ കാര്‍ഡിനായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ പത്തു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു. പുതിയ നിയമത്തോടെ അതാണ് ഇല്ലാതാകുന്നത്.
പ്രതിവര്‍ഷം 1,40,000 ഗ്രീന്‍ കാര്‍ഡുകളാണ് അമേരിക്ക വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ അനുവദിക്കുക. പരിധി വച്ചിരിക്കുന്നതിനാല്‍ 9,800 ഇന്ത്യക്കാര്‍ക്കു മാത്രമേ പ്രതിവര്‍ഷം ഗ്രീന്‍ കാര്‍ഡ് നല്‍കാനാകൂ. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 3,95,025 ഗ്രീന്‍ കാര്‍ഡ് അപേക്ഷകരില്‍ 3,06,601 പേരും ഇന്ത്യയില്‍നിന്നുള്ളവരാണ്. രണ്ടാം സ്ഥാനത്ത് 67,031 അപേക്ഷകരുള്ള ചൈനയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തില്‍ താഴെ അപേക്ഷകര്‍ മാത്രം. ഇതനുസരിച്ച് 30 വര്‍ഷം കാത്തിരുന്നാലും
ഇപ്പോഴത്തെ അപേക്ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടാത്ത സാഹചര്യമാണ്. തൊഴില്‍ അധിഷ്ഠിത ഇമിഗ്രന്റ് വിസയ്ക്കുള്ള പരിധിയാണ് ഒഴിവാക്കിയത്. കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറാന്‍ അപേക്ഷിക്കുന്നവര്‍ക്ക് വര്‍ഷം ഏഴു ശതമാനം എന്ന പരിധി 15 ശതമാനമാക്കി ഉയര്‍ത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതും ഏറെ ഗുണം ചെയ്യുക ഇന്ത്യക്കാരെയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....