ജില്ലാ കളക്ടർമാരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സെക്രട്ടറിമാർക്ക് ചുമതല
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന്റെ ഭാഗമായി മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കുക വളരെ പ്രധാനമാണ്.
അതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ കേന്ദ്ര സേനാ പ്രതിനിധികളുടെയും അടിയന്തരയോഗം ചേർന്നതായി മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവർക്കു പുറമെ ആർമി, നേവി, എയർഫോഴ്സ്, എൻഡിആർഎഫ്, ബിഎസ്എഫ്, സിആർപിഎഫ്, കോസ്റ്റ്ഗാർഡ് തുടങ്ങിയ സേനകളുടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഇതുവരെ നടത്തിയ തയ്യാറെടുപ്പുകൾ ഇവർ യോഗത്തിൽ വിശദീകരിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കും. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കും. വിവിധ സേനകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയെടുക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയിൽ സ്ഥാപിച്ച ഹോർഡിങ്ങുകൾ മാറ്റാൻ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സാമൂഹ്യസന്നദ്ധ സേനാ വളണ്ടിയർമാരെ ഉൾപ്പെടെ സജ്ജമാക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടെ യോഗം ജില്ലാതലത്തിൽ ചേരാൻ നിർദേശിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ നിലവിലുള്ള മന്ത്രിമാർ തന്നെ ചുമതല വഹിക്കും. ജില്ലാ കലക്ടർമാർ ഫലപ്രദമായി ഇടപെടുന്നുണ്ട്. അവരെ സഹായിക്കാൻ സെക്രട്ടറിമാരെ നൽകും. ഏകോപനച്ചുമതല ഇവർക്കായിരിക്കും.
തിരുവനന്തപുരം- ഷർമിള മേരി ജോസഫ്, കൊല്ലം- എ ഷാജഹാൻ, പത്തനംതിട്ട- ബിജു പ്രഭാകർ, ആലപ്പുഴ- മിനി ആൻറണി, കോട്ടയം- സഞ്ജയ് കൗൾ, ഇടുക്കി- സൗരവ് ജയിൻ, എറണാകുളം- പ്രണബ് ജ്യോതിനാഥ് എന്നിവർക്കായിരിക്കും ചുമതല.
ചുഴലിക്കാറ്റിന്റെ ഗതിവിഗതികൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൃത്യമായി ജനങ്ങളെ അറിയിക്കും. മാധ്യമങ്ങളിലൂടെ ആവശ്യമായ മുന്നറിയിപ്പുകൾ നൽകും. ജില്ലകളിൽ കലക്ടർ, ജില്ലാ പോലീസ് മേധാവി, ഡിഎംഒ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഏകോപനം ഉണ്ടാകും. പണ്ടായത്ത് തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥനുമുണ്ടാകും. വൈദ്യുതി, ജലസേചന വകുപ്പുകൾ കൂട്ടായി നീങ്ങും. ശുദ്ധജലവിതരണം തടസ്സമില്ലാതെ നീങ്ങും.
അപകടകരമായ സ്ഥിതിയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി. കോവിഡ് കാലമായതിനാൽ ക്യാമ്പുകളിൽ പാർപ്പിക്കുന്നവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തും.
ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റും മഴയുംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകർച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി. എല്ലാ പ്രവർത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിർവഹിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....