ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായകമായ ആറാം വിക്കറ്റ് കൂട്ടുകെട്ടിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ.ഈ പ്രകടനത്തിന് വഴികാട്ടിയായത് ധോണിയാണെന്നാണ് ജഡേജയുടെ വെളിപ്പെടുത്തൽ.അത്കൊണ്ട് തന്നെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനാണെന്നു ജഡേജ പറഞ്ഞു.
‘ഇന്ത്യയ്ക്കായും ചെന്നൈ സൂപ്പർ കിങ്സിനായും ദീർഘകാലം കളിച്ച താരമാണ് മഹി ഭായ് (മഹേന്ദ്രസിങ് ധോണി). കൂട്ടുകെട്ടുകൾ തീർക്കുന്ന കാര്യത്തിൽ അദ്ദേഹം നമുക്കു മുന്നിൽ വഴികാട്ടിയായുണ്ട്. മറുവശത്ത് ഏതു ബാറ്റ്സ്മാനാണെങ്കിലും അദ്ദേഹത്തിന് പ്രശ്നമില്ല. അവർക്കൊപ്പം നിലയുറപ്പിക്കാനും അതിനുശേഷം വലിയ ഷോട്ടുകൾ കളിക്കാനുമായിരുന്നു എന്നും ശ്രമിച്ചിരുന്നത്’ – ജഡേജ ചൂണ്ടിക്കാട്ടി.
‘ഇത്തരം സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുള്ളത് ഇന്ന് ഏറെ സഹായകമായി. അദ്ദേഹത്തിനൊപ്പം ക്രീസിൽനിന്നും കൂട്ടുകെട്ടുകൾ തീർക്കുന്ന ശൈലി കണ്ടുപഠിച്ചിട്ടുണ്ട്. മത്സരം അവസാന ഓവറുകൾ വരെ നീട്ടിയാൽ കൂടുതൽ റൺസ് നേടാൻ കഴിയുമെന്ന് അദ്ദേഹം തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും അവസാന അഞ്ച് ഓവറുകളിൽ’ – ജഡേജ വെളിപ്പെടുത്തി.
‘ഇന്നും അത്തരമൊരു സാഹചര്യത്തിലാണ് ഞാനും ഹാർദിക്കും കളത്തിൽ ഒന്നിച്ചത്. പരമാവധി പിടിച്ചുനിന്ന് അവസാന അഞ്ച് ഓവറുകളിൽനിന്ന് കൂടുതൽ റൺസ് നേടുന്ന കാര്യം ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അതായിരുന്നു ഞങ്ങളുടെ പദ്ധതി’ – ജഡേജ പറഞ്ഞു.
‘ഓസ്ട്രേലിയയിൽ വന്ന് അവരെ തോൽപ്പിക്കാൻ സാധിച്ചതിൽ സന്തോഷം. സ്വന്തം നാട്ടിൽ അവർ ഇരട്ടി കരുത്തരാണെന്നതു കൂടി ചേർത്തുവായിക്കുമ്പോൾ സന്തോഷം വർധിക്കുന്നു’ – ജഡജേ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....