ഇന്ത്യയിലെ ആദ്യത്തെ ചന്ദനമര മ്യൂസിയം എവിടെയാണെന്ന് അറിയാമോ..എങ്കിൽ കേട്ടോ..ഇനി മൈസുരിലേക്ക് യാത്ര പോകുമ്പോള്‍ ചന്ദന മ്യൂസിയത്തില്‍ കയറാന്‍ മറക്കേണ്ട.
ചന്ദനതൈലത്തിനും ചന്ദനസോപ്പുകള്ക്കുമെല്ലാം പേരുകേട്ട മൈസുരു നഗരത്തില്‍ ഇനി ചന്ദനത്തെക്കുറിച്ചറിയാന് ഒരു മൂസിയവും ഒരുങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ചന്ദനമര മ്യൂസിയം മൈസൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ചന്ദന ഉല്‍പ്പന്നങ്ങള്‍ കാണാനും ചരിത്രത്തെക്കുറിച്ചും അറിയാനും ഇവിടെയെത്തുന്നവർക്ക് സാധിക്കും. മൈസൂരുവിലെ ആരണ്യ ഭവനിലെ ചന്ദനമരം ഡിപ്പോയില്‍ മൈസൂരു ഫോറസ്റ്റ് ഡിവിഷന് സ്ഥാപിച്ച ആദ്യ മ്യൂസിയമാണിത്.
സന്ദര്‍ശകര്‍ക്ക് ചന്ദനം തരംതിരിക്കല്‍, ചന്ദനമരത്തിന്റെ ഇനങ്ങള്‍, അതിന്റെ കാര്‍ഷിക രീതികള്‍ തുടങ്ങിയവയെക്കുറിച്ച് അറിയാന്‍ കഴിയും. ചന്ദനമരത്തിന്റെ വളര്‍ച്ചയെക്കുറിച്ചും രോഗങ്ങള്‍ തടയുന്നതില്‍ അതിന്റെ പങ്കിനെക്കുറിച്ചും വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മ്യൂസിയത്തിനു പുറമെ, സന്ദര്‍ശകര്‍ക്ക് ചന്ദനത്തൈ കൃഷിയെക്കുറിച്ച് അറിയുന്നതിന് ഓഡിറ്റോറിയം, പ്രൊജക്ടര്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ചന്ദനത്തൊഴിലാളികളുടെ അഭിമുഖങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
നിലവില്‍ ഫോറസ്റ്റ് ഡിപ്പോയിലാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഉടന്‍ തന്നെ മൈസൂര്‍ പാലസിലേക്ക് മാറ്റിസ്ഥാപിക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍. അങ്ങനെയെങ്കില്‍ അടുത്ത മൈസൂരു യാത്രയ്ക്ക് ചന്ദനത്തിന്റെ സുഗന്ധം പകരാന്‍ ഒരുങ്ങിക്കോളൂ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....