2020ല്‍ യാഹുവില്‍ ഏറ്റവും കൂടുതല്‍ പേർ തിരഞ്ഞ വ്യക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അന്തരിച്ച ബോളിവുഡ് താരം . ഏറ്റവും കൂടുതല്‍ തിരഞ്ഞ വനിതാ സെലിബ്രിറ്റി സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെയാണ്. സെര്‍ച്ച് എഞ്ചിന്‍ യാഹൂ ചൊവ്വാഴ്ച പുറത്തിറക്കിയ വര്‍ഷാവസാന പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ജൂണിലാണ് സുശാന്തിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് താരം വാര്‍ത്തകളില്‍ സജീവമായത്. നിരവധി രാഷ്ട്രീയക്കാരും പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്. പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് .
2017നു ശേഷം ഇതാദ്യമായിട്ടാണ് നരേന്ദ്രമോദി രണ്ടാംസ്ഥാനത്തെത്തുന്നത്. റിയ ചക്രബര്‍ത്തി, രാഹുല്‍ ഗാന്ധി, അമിത്ഷാ, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി, അമിതാഭ് ബച്ചന്‍, കങ്കണ റണൗട്ട് എന്നിവരാണ് ആദ്യ പത്തില്‍ യഥാക്രമം ഇടം നേടിയിട്ടുള്ളത്.
ഏറ്റവുമധികം തിരഞ്ഞ പുരുഷ സെലിബ്രിറ്റികളില്‍ ഒന്നാം സ്ഥാനത്തും സുശാന്ത് ആണ്. അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, റിഷികപൂര്‍ എന്നിവാരാണ് ഈ പട്ടികയിലുള്ള മറ്റ് സെലിബ്രിറ്റികള്‍.
വനിത സെലിബ്രിറ്റികളില്‍ റിയയ്ക്കു പിന്നാലെ കങ്കണ റണൗട്ടാണ്. ദീപിക പദുക്കോണ്‍, സണ്ണി ലിയോണി, പ്രിയങ്ക ചോപ്ര എന്നിവരു പട്ടികയിലുണ്ട്. 2020 ലെ മികച്ച ന്യൂസ് മേക്കേഴ്സിന്റെ കാര്യത്തില്‍, പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത് തുടരുന്നു, സുശാന്ത്, റിയ എന്നിവര്‍ രണ്ടാം സ്ഥാനത്തും രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്തുമുണ്ട്.
സെലിബ്രിറ്റീസ് വിത്ത് ബേബിസ് ആന്റ് പ്രഗ്‌നന്‍സി അനൗണ്‍സ്‌മെന്റ് 'എന്ന വിഭാഗത്തില്‍ അനുഷ്‌ക ശര്‍മയും വിരാട് കോലിയുമാണ് ഒന്നാം സ്ഥാനത്ത്. കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും രണ്ടാം സ്ഥാനവും ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും മൂന്നാം സ്ഥാനം നേടി.
നടന്‍ സോനു സൂദിനെയാണ് 'ഹീറോ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുത്തിരിക്കുന്നത്. സെര്‍ച്ച് എഞ്ചിന്‍ കോവിഡ് 19 വാരിയേഴ്‌സിനെ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ 2020 എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....