കെ എം മാണിയുടെ രാഷ്ട്രീയ സ്വപന്ങ്ങള്‍ തകര്‍ത്ത ബാർ കോഴക്കേസ് ബൂമറാങ്ങ് പോലെ ചെന്നിത്തലയുടെ നേരെ തിരിയുമ്പോള്‍ അത് ആ നേതാവിന് കെണിയാകുമോ എന്ന് അണികൾക്കും ആശങ്ക.
നാലുവര്‍ഷക്കാലം സര്‍ക്കാര്‍ വേണ്ട തയാറെടുപ്പുകള്‍ നടത്തിയശേഷമാണ് ഇപ്പോള്‍ കേസുകളിലേക്ക് തിരിയുന്നതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്. ഇപ്പോള്‍ സര്‍ക്കാരിനെതിരെ നടക്കുന്ന ഒരു ആരോപണവും മാധ്യമവിവാദങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങുന്നുമില്ല. സര്‍കകാരിനെ കടന്നാക്രമിക്കുന്ന ചെന്നിത്തലയ്ക്ക് കുടുക്കായി മാറും കേസ് എന്നാണ് വിലയിരുത്തല്‍.
ബിജു രമേശ് ആരോപണം ഉന്നിയിച്ചപ്പോള്‍ തനിക്കെതിരെ പണ്ട് പറഞ്ഞകാര്യമാണെന്നും അന്വേഷിച്ചെന്നുമാണ് ചെന്നിത്തല പറഞ്ഞത് എന്നാല്‍
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ നേരത്തേ അന്വേഷണം നടത്തി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞതെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം തെറ്റ്.
അദ്ദേഹത്തിനെതിരെ ഒരിക്കല്‍പ്പോലും വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയില്ല. ബിജു രമേശ് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയില്‍ രമേശ് ചെന്നിത്തലയ്ക്ക് പണം നല്‍കിയകാര്യം വെളിപ്പെടുത്തിയില്ല. എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് പത്ത് കോടിരൂപ പിരിച്ച് നല്‍കിയെന്നുമാത്രമാണ് പറഞ്ഞത്. അതിനാല്‍, പുതിയ വെളിപ്പെടുത്തലില്‍ ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്താം.
2015 മാര്‍ച്ച് 30നാണ് ബിജു രമേശ് മജിസ്ട്രേട്ടിന് സിആര്‍പിസി 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്. ഈ മൊഴിയില്‍ പേര് പറയാതിരിക്കാന്‍ ചെന്നിത്തലയും ഭാര്യയും ഫോണിലൂടെ കേണപേക്ഷിച്ചതായി തിങ്കളാഴ്ചയാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.
മുന്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കു പുറമെ പ്രതിപക്ഷനോതാവ് രമേശ് ചെന്നിത്തലയ്ക്കും കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് എല്ലാം അന്വേഷിച്ച് തള്ളിയതെന്ന് ചെന്നിത്തല പറഞ്ഞത്. ഇക്കാര്യം പറഞ്ഞ് ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കാനും ചെന്നിത്തല തയ്യാറായി. ചെന്നിത്തലയ്ക്ക് ഒരു കോടിരൂപ നല്‍കിയെന്നത് പുതിയ വെളിപ്പെടുത്തലായതിനാലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....