രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ എട്ടാം ക്ലാസുകാരി ഹര്‍ഷ മുസ്തഫ ഇപ്പോള്‍ ഏറെ ശ്രദ്ധേയയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ ചുവരുകളില്‍ വരച്ച് മനോഹരമാക്കിയാണ് ഹര്‍ഷ എന്ന കൊച്ചുമിടുക്കി ശ്രദ്ധ നേടുന്നത്. കുഞ്ഞുവിരലുകളാല്‍ ചുവരുകളില്‍ തീര്‍ത്തത് അനേകം ചിത്രങ്ങളാണ്. പാലക്കാട് ജില്ലയിലെ വിളയൂര്‍ പഞ്ചായത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സാരഥികള്‍ക്ക് വേണ്ടിയാണ് ഹര്‍ഷ ഇപ്പോള്‍ ചുവരെഴുതുന്നത്.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രം മനോഹരമായി വരച്ച് ശ്രദ്ധിക്കപ്പെട്ടതോടെ രാഷ്ട്രീയക്കാര്‍ തേടി എത്താന്‍ തുടങ്ങി. കൂരാച്ചിപ്പടിയിലെ തന്റെ വീടിന് മുന്നിലെ ചുവരില്‍ വരച്ച ചിത്രം ആരോ ഫെയ്സ്ബുക്കിലിട്ടു. ഇതോടെ ഷെയറും ലൈക്കുമായി ഹര്‍ഷയിലെ കലാകാരിയെ നാടറിഞ്ഞു. ഇപ്പോള്‍ ഹര്‍ഷയ്ക്ക് തിരക്കോട് തിരക്കാണ്.
പരസ്യകല പരമ്പരാഗത കുലത്തൊഴിലായി സ്വീകരിച്ച തൊഴിലാളികളെക്കാള്‍ ഹര്‍ഷയ്ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. കുഞ്ഞു കലാകാരി വരയ്ക്കുന്ന ചിത്രം മാത്രമല്ല എഴുത്തും മനോഹരമാണ്. സ്ഥാനാര്‍ഥിയുടെ പേരും മുദ്രാവാക്യങ്ങളുമൊക്കെ വേറിട്ടു നില്‍ക്കുന്നു. അക്ഷരങ്ങള്‍ക്കും ഫോണ്ടുകള്‍ക്കും ഒരു ഡിജിറ്റല്‍ സ്പര്‍ശമാണ്. വിളയൂര്‍ ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹര്‍ഷ. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഏറെ അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. പിതാവ് വിളയൂര്‍ കൂരാച്ചിപ്പടി മലവട്ടത്ത് മുസ്തഫ സാമുഹിക പ്രവര്‍ത്തകനാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....