കൊവിഡ് പ്രതിസന്ധിയില്‍ കപ്പലിലെ ജോലി നഷ്ടപ്പെട്ട യുവാവ് ഒറ്റ മണിക്കൂര്‍ കൊണ്ട് രാജ്യത്ത് പ്രശസ്തനായി. ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി വയനാട് സ്വദേശിയായ അഖില്‍രാജാണ് അപൂര്‍വ്വമായ ഈ നേട്ടത്തിന് അര്‍ഹനായത്. ഒരു മണിക്കൂറിനുള്ളില്‍ 25 ലോകോത്തര കാര്‍ ബ്രാന്‍ഡുകളുടെ കലാപരമായി ലോഗോകള്‍ ഇലയില്‍ ഡിസൈന്‍ ചെയ്താണ്.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശി കൃഷ്ണകൃപയില്‍ അഖില്‍രാജ് ആണ് ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. ബ്രിട്ടനിലെ ആഡംബര കപ്പലില്‍ റസ്റ്റോറന്റ് ജീവനക്കാരനായ അഖില്‍ രാജ് അവധിക്ക് നാട്ടില്‍ വന്നതിനിടയില്‍ കോവിഡ് വ്യാപനം കാരണം മടക്കയാത്ര മുടങ്ങി. ജനുവരിയില്‍ മാത്രമേ ഇനി രാജ്യാന്തരതലത്തില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുകയുള്ളൂ. വിരസത അകറ്റാനാണ് മുഖചിത്രങ്ങളും മറ്റും ഇലയില്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചത്. ആദ്യം പ്ലാവിലയില്‍ ആയിരുന്നു തുടക്കം.
പിന്നീട് ആലിലയിലേക്ക് മാറി. ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വരുമാനവും വന്നുതുടങ്ങി. വേള്‍ഡ് ട്രാവലര്‍ ബോയ് എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി ചിത്രം വില്‍പനയും തുടങ്ങി. ഓരോ ചിത്രത്തിനും ശരാശരി 1000 രൂപ ലഭിക്കുമായിരുന്നു. ഇതുവരെ അങ്ങനെ 25 ചിത്രങ്ങള്‍ വിറ്റു.150ലധികം ഇലച്ചിത്രങ്ങള്‍ വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. www.kerala.shopping എന്ന ഷോപ്പിംഗ് സര്‍വീസ് പോര്‍ട്ടല്‍ വഴിയും ഇപ്പോള്‍ ചിത്രങ്ങള്‍ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. നിലവില്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് അഖില്‍ രാജ് . ഈ കൊറോണ കാലത്ത് തന്നെ അഖില്‍ രാജിന്റെ വിവാഹവും കഴിഞ്ഞു. അബിതയാണ് ഭാര്യ. ഇരുവരും തമ്മിലുള്ള കല്യാണത്തിന്റെ പിറ്റേന്നാണ് വിവാഹസമ്മാനമായി ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് എത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....