കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ വെറും പോസ്റ്ററുകളല്ല. എല്ലാം ഫോട്ടോ സ്റ്റോറികളാണ്. പഞ്ചായത്തിലെ ഓരോ വാര്‍ഡിലെ പോസ്റ്ററിനും ഒരു കഥ പറയാനുണ്ട്.
കൊവിഡ് കാലത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രചാരണത്തിലെ പുതുമയാണ്. ടീ ഷര്‍ട്ടുകളിലും കീ ചെയ്നുകളിലും മാസ്‌കുകളും പാര്‍ട്ടി ചിഹ്നവും സ്ഥാനാര്‍ഥിയുടെ ചിരിക്കുന്ന ചിത്രവും സംസ്ഥാനത്തെല്ലായിടത്തും കാണാം. എന്നാല്‍ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഒരുക്കുന്നതില്‍ ബേഡകത്തെ സ്ഥാനാര്‍ഥികള്‍ വ്യത്യസ്തരാകുന്നത് ഇങ്ങനെയാണ്.
സ്ഥാനാര്‍ഥികളുടെ പ്രചരണ പോസ്റ്ററുകള്‍ കണ്ടാല്‍ സിനിമയാണോന്ന് ആദ്യം അല്‍ഭുതപ്പെടും. കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്ററു മുതല്‍ ചായക്കടവരെ സീനിലുണ്ട്. കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നടന്‍ പൃഥ്വിരാജ് ജീപ്പിന് മുകളില്‍ ഇരിക്കുന്നത് പോലെ ഇരിപ്പുറപ്പിച്ച ചെമ്പക്കാട് നാരായണന്‍ എന്ന കര്‍ഷകന്‍, പയസ്വിനി പുഴയിലൂടെ തോണിയില്‍ യാത്രയാവുന്ന പ്രിയ, നാട്ടുമ്പുറത്തെ വല്യമ്മയോട് കുശലം പറയുന്ന ധന്യയും ഗോപാലകൃഷ്ണനും, എഫ്,സി ബൈക്കില്‍ വരുന്ന പിള്ളേരോട് സംസാരിക്കുന്ന മാധവനും, ശില്‍പ നിര്‍മാണത്തിലേര്‍പ്പെട്ട ശങ്കരനും… ഇങ്ങനെ പോകുന്നു പോസ്റ്ററുകള്‍.
ബേഡഡുക്ക പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ വെറും പോസ്റ്ററുകളല്ല. എല്ലാം ഫോട്ടോ സ്റ്റോറികളാണ്. പഞ്ചായത്തിലെ ഓരോ വാര്‍ഡിലെ പോസ്റ്ററിനും ഒരു കഥ പറയാനുണ്ട്. തദ്ദേശ തെരരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെയാണ് കാസര്‍കോട് ബേഡകത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വ്യത്യസ്തമായ പോസ്റ്റര്‍ പ്രചരണം. പതിവു പ്രചരണങ്ങളില്‍ നിന്ന് അല്‍പം പുതുമ നല്‍കിയാണ് ബഡേഡുക്ക പഞ്ചായത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
അതുകൊണ്ട് തന്നെ പോസ്റ്ററൊരുക്കാനും ഡിസൈന്‍ ചെയ്യാനുമൊക്കെയായി യുവാക്കളുടെ പ്രത്യേക ടീമും ഇവിടെ സജീവമാണ്. വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴി നാട്ടിലെ എല്ലാവരിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. പോസ്റ്ററുകള്‍ക്ക് ഇതിനകം നവമാധ്യമങ്ങളില്‍ വലിയ പ്രചരണം നേടിക്കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ യുവാക്കളാണ് സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈ വിട്ട ഒരു സീറ്റുമടക്കം മുഴുവന്‍ സീറ്റും തൂത്തുവാരുമെന്ന വിശ്വാസത്തിലാണ് ബേഡഡുക്ക പഞ്ചായത്തിലെ എല്‍ഡിഎഫ് നേതൃത്വം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....