വനിത ലീഗ് കണ്ണൂർ ജില്ല സെക്രട്ടറിയും തലശേരി നഗരസഭ പ്രതിപക്ഷ നേതാവുമായ പി പി സാജിത ടീച്ചർ മുസ്ലിംലീഗിൽ നിന്ന് രാജിവെച്ചു. ചേറ്റംകുന്ന് വാർഡിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് ഇവർ അറിയിച്ചു. ചേറ്റംകുന്ന് വാർഡിലെ നിലവിലുള്ള കൗൺസിലറാണ്.
വാർഡിലെ ജനങ്ങളുടെ അഭ്യർഥന മാനിച്ചാണ് മത്സരിക്കുന്നതെന്ന് പി പി സാജിത പറഞ്ഞു. ചേറ്റംകുന്ന് വാർഡിൽ ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിക്കും. പൊറുക്കാനാവാത്ത നീതികേടാണ് നേതൃത്വം തന്നോട് കാട്ടിയത്. തദ്ദേശസ്ഥാപനങ്ങളിൽ 15 വർഷമായവർ മാറണമെന്നാണ് സംസ്ഥാന ലീഗ് നേതൃത്വം നിർദേശിച്ചത്. ഏഴരവർഷം മാത്രമാണ് കൗൺസിലറായി പ്രവർത്തിച്ചത്. രണ്ട് തവണ ഉപതെരഞ്ഞെടുപ്പിലാണ് ജയിച്ചത്.
1999ൽ കുഴിപ്പങ്ങാട് വാർഡ് ഉപതെരഞ്ഞെടുപ്പിലാണ് ആദ്യജയം. വനിതനേതാവിന് സീറ്റ് നൽകാതെ തഴഞ്ഞതിനെതിരെ മുസ്ലിംലീഗിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പി പി സാജിതയുടെ രാജിയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാതിരിക്കാനുള്ള തീരുമാനവും. തലശേരിയിലെ പ്രൈംകോളേജ് അധ്യാപികയും സി എച്ച് സെന്റർ ചീഫ് കോഓഡിനേറ്ററുമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....