ബീഹാർ തിരഞ്ഞെടുപ്പിന്റെ ചുവടു പിടിച്ച് കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബിൽ അങ്കം കുറിച്ചിരിക്കുന്നത് സ്വന്തം ബലത്തിൽ അല്ല. മറിച്ച് മാസങ്ങളായി നടക്കുന്ന ചർച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമാണ് പുതിയ നീക്കം.
കോൺഗ്രസ് നേതൃത്വത്തിൽ എത്തുകയോ ബിജെപി ബദൽ എന്ന നിലയിൽ പുതിയ കൂട്ടായ്മയോ ആണന്നാണ് ഡൽഹി കേന്ദ്രങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്. ആം ആദ്മി അടക്കം പാർട്ടികളിൽ നിന്ന് അകന്നു നിൽക്കുന്ന ചില പ്രമുഖർ പുതിയ ഒരു കൂട്ടായ്മയ്ക്കുറിച്ച ആലോചന തുടങ്ങിയിട്ട് നാളുകളായി. കോൺഗ്രസ് നേതൃത്വം പിടിച്ചെടുത്തുകൊണ്ട ഹിന്ദി ബൽറ്റിൽ അതിന് ഇറങ്ങിത്തിരിച്ചാൽ നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് വിലയരുത്തൽ. അതിനാൽ യു പി തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് നേതൃത്വം പിടിക്കാനുള്ള നീക്കം സജീവമാണ്.
പ്രവർത്തക സമിതിയിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ മൻമോഹൻ സിങ്, എ.കെ.ആന്റണി തുടങ്ങിയ നേതാക്കളെ തന്നെയാണ് സിബലും കൂട്ടരും ലക്ഷ്യമിടുന്നത്. കോൺഗ്രസ് പ്രസിഡന്റും പാർലമെന്റിലെ രണ്ട് സഭകളിലെയും പാർട്ടി നേതാക്കൾക്കും പുറമെ 23 അംഗങ്ങളാണ് പ്രവർത്തകസമിതിയിലുള്ളത്. കോൺഗ്രസിന്റെ ഏറ്റവും പരമോന്നത വേദിയാണ് പ്രവർത്തകസമിതി. ഈ 23 അംഗങ്ങളിൽ 12 പേരെ തിരഞ്ഞെടുപ്പിലൂടെയാണ് കണ്ടെത്തേണ്ടത്. ബാക്കിയുള്ളവരെ കോൺഗ്രസ് പ്രസിഡന്റിന് നാമനിർദ്ദേശം ചെയ്യാം. നിലവിൽ സോണിയഗാന്ധി നാമനിർദ്ദേശം ചെയ്തവരാണ് പ്രവർത്തകസമിതിയിലെ 23 പേരും. ഇവർ സോണിയ ഭക്തിയിൽ പാർട്ടിയിലെ പ്രതിസന്ധികൾ സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്നതാണ് കപിൽ സിബലിന്റെയും നേതാക്കളുടെയും ആരോപണം.
നേതൃത്വത്തിന്റെ നിലപാടുകൾക്കും നടപടികൾക്കും എതിരെ തിരുത്തൽ ശക്തിയായി രംഗത്തെത്തിയ പുതിയ ഗ്രൂപ്പിന്റെ എണ്ണവും 23 ആണെനത് വെറും യാദൃശ്ചികമാണെന്ന് കരുതിയാലും ഇതിൽ നിന്ന് അര ഡസൻ പേരെയെങ്കിലും തെരഞ്ഞെടുപ്പിലൂടെ പ്രവർത്തകസമിതിയിൽ എത്തിക്കുകയെന്നത് തന്നെയാണ് കപിൽ സിബലിന്റെയും സംഘത്തിന്റെയും ശ്രമം. ഇതിനായി ഇപ്പോൾ സമ്മർദ്ദം ശക്തമാക്കുന്നതിലും കാര്യമുണ്ട്. ജനുവരിയിലാണ് പുതിയ പാർട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടത്. അത് അനിശ്ചിതമായി നീണ്ടു പോകരുത്. അതുപോലെ വീണ്ടും രാഹുൽ ഗാന്ധിയിലേക്കോ പ്രിയങ്ക ഗാന്ധിയിലേക്കോ കാര്യങ്ങൾ എത്തുന്ന അവസ്ഥയുണ്ടാകരുത്. ഇങ്ങനെ പരസ്യ പോരിന് പിന്നിലെ ലക്ഷ്യം പലതാണ്.
ജനുവരിയിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തിക്കാൻ വിരുദ്ധ നേതാക്കൾക്ക് കഴിയുമോ. അതിലേക്കാണ് കരുക്കൾ നീക്കുന്നതെന്നാണ് നേതാക്കൾക്കൊപ്പമുള്ളവർ നൽകുന്ന സൂചന. അത് ആരാകും എന്നത് സംബന്ധിച്ച വ്യക്തത ഉണ്ടായിട്ടില്ലെന്നു മാത്രം. ഈ നേതാക്കളിൽ ഒരാൾ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇറങ്ങിയാൽ സോണിയ-രാഹുൽ -പ്രിയങ്ക ടീം എന്ത് ചെയ്യും? മുമ്പ് സോണിയഗാന്ധിക്കെതിരെ മത്സരിക്കാൻ പത്രിക നൽകിയ ജിതിൻ പ്രസാദയെ പാർട്ടി ആസ്ഥാനത്ത് കയറ്റാതെ നടത്തിയത് പോലുള്ള നാടകങ്ങൾ ഇനി നടക്കില്ല. അതിനുള്ള ആൾബലവുമില്ല, അധികാരവുമില്ല.
പാർട്ടിയെ കൈപ്പിടിയിൽ തന്നെ നിർത്തണമെങ്കിൽ മത്സരിക്കേണ്ടി വരും. പക്ഷെ ആരിറങ്ങും? സോണിയഗാന്ധിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇനി പ്രസിഡന്റാകാനില്ലെന്ന പ്രഖ്യാപനം രാഹുൽ ഗാന്ധി തിരുത്തിയിട്ടുമില്ല. പ്രിയങ്ക ഗാന്ധിയാകട്ടെ സംഘടന രംഗത്തോ തെരഞ്ഞെടുപ്പ് രംഗത്തോ കഴിവ് തെളിയിച്ചിട്ടുമില്ല. നിലവിലെ സാഹചര്യത്തിൽ സോണിയ ഗാന്ധിയുടെ അനുഗ്രഹത്തോടെ എത്തുന്ന സ്ഥാനാർഥിക്ക് തന്നെയാകും ഒരുപക്ഷെ വിജയം.
ജി23 നേതാക്കളുടെ കൂട്ടത്തിൽ നിന്ന് ആർക്കും മത്സരിക്കാം. എന്നാൽ ഔദ്ദ്യോഗികപക്ഷത്ത് നിന്ന് ആരെന്ന ചോദ്യത്തിന് ഇന്നത്തെ അവസ്ഥയിലും ഉയരുന്ന ആദ്യ പേര് രാഹുൽ ഗാന്ധിയുടേത് തന്നെയാകും. പിന്നാലെ ഉയരും അനുനയിപ്പിക്കലിന്റെ മുറവിളി. നേതാക്കളുടെ പുതിയ തിരക്കഥയെ ഭക്തർ എങ്ങനെ നേരിടും. ആ ഒരുക്കങ്ങളാകും ഇനിയുള്ള ദിവസങ്ങളിൽ.
ഇന്ന് കോൺഗ്രസ് നേതൃയോഗവും വൈകിട്ട് പുതിയ അദ്ധ്യക്ഷനെ കണ്ടത്താനുള്ള സമതിയുടെ യോഗവും ചേരുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....