News Beyond Headlines

28 Thursday
November

ട്രംപ് പടിയിറങ്ങുമ്പോള്‍ ഇവാന്‍കയുടെ ഭാവി എന്ത്?

പിതാവ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പടിയിറങ്ങുമ്പോള്‍ നാലുവര്‍ഷം ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി നിറഞ്ഞുനിന്ന മകള്‍ ഇവാന്‍കയും മരുമകന്‍ ജറാദ് കുഷ്‌നറും എങ്ങോട്ടുപോകുമെന്ന ചര്‍ച്ച സജീവമാകുന്നു. ഡോണള്‍ഡ് ട്രംപ് ഭരണത്തിന് അന്ത്യം കുറിച്ച് ജോ ബൈഡന്റെ വിജയ വാര്‍ത്ത ന്യൂയോര്‍ക്ക് തെരുവുകളില്‍ ആവേശപൂര്‍വം ആഘോഷിക്കപ്പെട്ടപ്പോള്‍ ഒന്നു വ്യക്തമായി ഇവാന്‍കയും ജറാദ് ഇവര്‍ക്കു സ്വീകാര്യരല്ല.കഴിഞ്ഞ വര്‍ഷം തന്നെ ട്രംപ് തന്റെ വസതി ഫ്‌ലോറിഡയിലേക്കു മാറ്റിയിരുന്നു. ഇവാന്‍കയും കുഷ്‌നറും ഇങ്ങോട്ടു മാറിയേക്കാമെന്ന സാധ്യതയുണ്ട്. എന്നാല്‍ ഇവിടെയും അവര്‍ക്ക് അധികാരത്തിലിരുന്നത്ര സ്വീകരണം ലഭിക്കുമോയെന്ന സംശയം പലരും ഉയര്‍ത്തുന്നു. പിതാവിനൊപ്പം നിന്ന് അധികാരം രുചിക്കുകയും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുകയും ചെയ്ത ഇവാന്‍ക പ്രശസ്തിയില്‍നിന്ന് മാറിനില്‍ക്കുമെന്നു കരുതാന്‍ വയ്യെന്ന നിരീക്ഷണവും ഉണ്ട്. അതിനാല്‍ത്തന്നെ തന്റെ രാഷ്ട്രീയ ഭാവിക്ക് അനുയോജ്യമാകുന്ന തരത്തിലേ അവര്‍ താമസം തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ളൂ.
ന്യൂയോര്‍ക്കിനെക്കുറിച്ച് ട്രംപിന് മോശം അഭിപ്രായമായിരുന്നു ഇതൊരു ദുഃസ്വപ്നമാണെന്നും ശൂന്യമാണെന്നുമൊക്കെയാണ് ട്രംപ് പറഞ്ഞിരുന്നതെന്ന് എഴുത്തുകാരിയായ ജില്‍ കാര്‍ഗ്മാന്‍ പറയുന്നു. ഇവിടുള്ളവരാരും അതു മറക്കാന്‍ ഇടയില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും ഇങ്ങോടു അവര്‍ തിരിച്ചുവരുമ്പോള്‍ ആരും ഒന്നും മറക്കാന്‍ പോകുന്നില്ലെന്നും ഇവാന്‍കയ്ക്കും ജറാദിനുമൊപ്പം നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുമുള്ള കാര്‍ഗ്മാന്‍ കൂട്ടിച്ചേര്‍ത്തു.വൈറ്റ് ഹൗസില്‍ ആയിരുന്ന കാലത്ത് ദമ്പതികള്‍ ന്യൂയോര്‍ക്ക് ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. മെറ്റ് ഗാലയില്‍ എല്ലാ വര്‍ഷവും ഇവര്‍ പങ്കെടുത്തിരുന്നു. ഫാഷന്‍ പരിപാടികളില്‍ ഇവാന്‍ക സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ വൈറ്റ് ഹൗസില്‍നിന്ന് പടിയിറങ്ങുമ്പോള്‍ ഇതില്‍ എത്ര ചടങ്ങുകള്‍ അവരെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുമെന്ന് കാണേണ്ടിയിരിക്കുന്നുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്.
കഴിഞ്ഞ മാസം ട്രംപ് വിരുദ്ധ ലിങ്കണ്‍ പ്രോജക്ട് സംഘം ടൈംസ് സ്‌ക്വയറിലെ ബില്‍ബോര്‍ഡുകള്‍ വാടകയ്ക്ക് എടുത്ത് കോവിഡ് മരണനിരക്കും അതിനു സമീപം ഇരുവരും ചിരിച്ചുനില്‍ക്കുന്ന ചിത്രവും മൃതദേഹങ്ങള്‍ വയ്ക്കുന്ന ബോഡി ബാഗുകളുടെ ഇലസ്‌ട്രേഷനും സഹിതം പ്രദര്‍ശിപ്പിച്ചിരുന്നു. നിയമപരമായി നേരിടുമെന്ന് ദമ്പതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ലിങ്കണ്‍ പ്രോജക്ട് സംഘം ട്രംപിന്റെ വസതിയായ മാറെലാഗോയുടെ ചിത്രവും ട്രംപ് ടവറിന്റെ ചിത്രവുമാണ് പുറത്തുവിട്ടത്.അതേസമയം, എവിടെ താമസിക്കണമെന്ന് ഇരുവരും തീരുമാനിച്ചിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന മറുപടി. ന്യൂയോര്‍ക്കിലെ അപ്പര്‍ ഈസ്റ്റ് സൈഡിലെ അപ്പാര്‍ട്‌മെന്റ് ഇവര്‍ കൈവശം വച്ചേക്കുമെന്നും ന്യൂജഴ്‌സിയില്‍ കൂടുതല്‍ സമയം ചെലവഴിച്ചേക്കുമെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ താമസത്തിന് ഇവര്‍ ഫ്‌ളോറിഡ തെരഞ്ഞെടുത്തേക്കുമെന്നും സൂചനയുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും നിരവധി ബന്ധങ്ങള്‍ ഇവാന്‍ക ഇവിടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഈയടുത്ത മാസങ്ങളില്‍ ഫ്‌ളോറിഡയിലേക്ക് കുറഞ്ഞത് 5 തവണയെങ്കിലും ഇവാന്‍ക യാത്ര ചെയ്തിരുന്നു. സാറസോട്ടയിലൊക്കെ റിപ്പബ്ലിക്കന്‍ മേധാവിത്തമുള്ള മേഖലയാണ്. ഇവിടങ്ങളിലെ പ്രചാരണത്തിന് ഇവാന്‍ക മുന്നിട്ടിറങ്ങിയിരുന്നു. മിയാമിയിലും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്‌ളോറിഡയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ രാഷ്ട്രീയ ഭാവി കെട്ടിപ്പെടുക്കാനുള്ള നീക്കമാണ് ഇവാന്‍കയുടേതെന്നും വിലയിരുത്തുന്നവരുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....