കിഫ്ബിക്കെതിരായ രമേശ് ചെന്നിത്തലയുടേയും ബി ജെ പി യുടെയും നീക്കത്തില്‍ രേഖകള്‍ സഹിതം മറുപടിയുമായി ധനമന്ത്രി എത്തിയതോടെ കോണ്‍ഗ്രസ് വെട്ടിലായി.
2002,2003 വര്‍ഷങ്ങളില്‍ യുഡിഎഫ് കിഫ്ബി ഉപയോഗിച്ച് വായ്പ എടുത്തിട്ടുണ്ട്. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് വേണ്ടെന്ന് വയ്ക്കുന്നത് യുഡിഎഫാണ്.
2002ലും 2006ലും സിഎജി ഓഡിറ്റ് വേണ്ടെന്ന് വച്ചു. കിഫ്ബിക്ക് സ്വന്തമായി ഓഡിറ്റ് സംവിധാനമുണ്ടെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മറുപടി.
ഇപ്പോഴും കിഫ്ബി അതേ നിലപാടാണ് എടുത്തത്. അതില്‍ എന്താണ് തെറ്റെന്ന് പറയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയില്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് നടത്തിയത് തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീധര്‍ ആന്‍ഡ് കമ്പനി എന്ന ചാര്‍ട്ടേഡ് അക്കൗണ്ട്സ് സ്ഥാപനം. 2015--16 വരെ ഇതായിരുന്നു സ്ഥിതി.
2016ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമ ഭേദഗതിക്കുശേഷം, നാലു തലത്തിലുള്ള ഓഡിറ്റ് പരിശോധന കിഫ്ബിയില്‍ ഉറപ്പാക്കി. കിഫ്ബി ബോര്‍ഡ് നിയോഗിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എല്ലാ വര്‍ഷവും നടത്തുന്ന സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്. വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പം ഈ റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കും. ഓഡിറ്റ് ചെയ്ത നിയമസഭയുടെ മുന്നില്‍വയ്ക്കും.
കിഫ്ബിക്ക് ഫണ്ട് ലഭ്യമാക്കുന്ന ഏജന്‍സികളുടെ താല്‍പ്പര്യപ്രകാരമുള്ള ഓഡിറ്റിങ്ങും (പിയര്‍ റിവ്യൂ ഓഡിറ്റ്) നടക്കുന്നു. വിദേശ ഏജന്‍സികളടക്കം കിഫ്ബിക്ക് ഫണ്ട് ലഭ്യമാക്കുന്നതിനാല്‍, അവിടത്തെ രീതിയില്‍ ഓഡിറ്റ് വിവരങ്ങള്‍ പരിവര്‍ത്തനപ്പെടുത്തി നല്‍കുന്നത് പിയര്‍ റിവ്യൂ ഓഡിറ്ററായിരിക്കും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുടെ ദൈനംദിന നിരീക്ഷണത്തിന് ഇന്റേണല്‍ ഓഡിറ്റ് സംവിധാനവുമുണ്ട്.
കിഫ്ബിയുടെ വരവ് ചെലവ് കണക്കുകള്‍ നിയമാനുസരണമാണോയെന്ന് സിഎജി ഓഡിറ്റില്‍ പരിശോധിക്കേണ്ടത്. കിഫ്ബി സിഇഒയ്ക്ക് ലഭ്യമാകുന്ന എല്ലാ ഫയലും എജിക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇ ഓഫീസ് സംവിധാനത്തിലെ നെറ്റ്വര്‍ക്ക് പാസ്വേഡും കൈമാറുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....