പുതുക്കിയ തൊഴിൽ നിയമങ്ങളിലെ സാമൂഹികസുരക്ഷാ ചട്ടപ്രകാരമുള്ള അനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുമെന്ന് അസംഘടിത തൊഴിൽമേഖലകളിൽ ആശങ്ക. ചട്ടത്തിന്റെ നിയമാവലി വെള്ളിയാഴ്ച കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു.
അസംഘടിത മേഖലയിൽ സാമൂഹികസുരക്ഷാ പദ്ധതി ഉറപ്പാക്കുന്നതിനു ബോർഡും പ്രത്യേക സെസ്സുകളുമൊക്കെ നിർദേശിക്കുന്നുണ്ട്. ഓൺലൈൻ ടാക്സി, ഫുഡ് ഡെലിവറി, ഇ–കൊമേഴ്സ് ഡെലിവറി ജീവനക്കാർ, ഇതരസംസ്ഥാനത്തൊഴിലാളികൾ തുടങ്ങിയവരെക്കൂടി സാമൂഹികസുരക്ഷാ ചട്ടക്കൂടിലേക്കു കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
ഈ മേഖലകളിലെ വരുമാനം സ്ഥിരമല്ലാത്തിനാൽ സാമൂഹിക സുരക്ഷാ പദ്ധതികളിലേക്കുള്ള വിഹിതം കൊടുക്കേണ്ടി വരുന്നതു താങ്ങാനാകുമോ എന്നു ജീവനക്കാരും പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകൾ താങ്ങാനാകുമോ എന്ന് സ്ഥാപനങ്ങളും ആശങ്കപ്പെടുന്നു.
സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ടു ബിജെപി സർക്കാരും മുൻസർക്കാരുകളും എടുത്ത നിലപാടുകൾ പൊള്ളയാണെന്നു സിഐടിയു വൈസ് പ്രസിഡന്റ് എ.കെ. പത്മനാഭൻ പറഞ്ഞു. സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക് ഏറെ ഉപകാരപ്രദമായ വ്യവസ്ഥകൾ ചട്ടത്തിലുണ്ട്.
അസംഘടിത മേഖലയിലെ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്കു പ്രസവരക്ഷ, ശിശുപരിപാലനം എന്നിവയ്ക്കു പ്രത്യേക പരിഗണന, 50 ൽ ഏറെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ക്രഷുകൾ, ശിശുപരിപാലനത്തിന് ജീവനക്കാർക്ക് ദിവസം 15 മിനിറ്റ് വീതമുളള 2 ഇടവേളകൾ എന്നിവ നിർദേശിച്ചിട്ടുണ്ട്.
കെട്ടിട നിർമാണത്തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് നിർമാണത്തുകയുടെ 2% സെസ്സായി അടയ്ക്കാനും വ്യവസ്ഥയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....