News Beyond Headlines

27 Wednesday
November

കേരളത്തില്‍ ഒവൈസിക്ക് സ്വാഗതം , ഭീതിയില്‍ ലീഗ്

ഒവൈസിയുടെ കേരളത്തിലേക്കുള്ള വരവ് ലീഗിനുള്ളില്‍ പുതിയ പടപ്പുറപ്പാടിന് തുടക്കമിട്ടു. കഴിഞ്ഞ ദിവസം ഹെഡ് ലൈന്‍ കേരളയാണ് ഒവൈസി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും മത്‌സരിക്കാന്‍ ലക്ഷ്യമിടുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്.

ഉത്തസ്ലന്ത്യന്‍ മുസ്‌ളീ മുസ്ലിങ്ങളുടെ ഇടയില്‍ ശക്തമായിരിക്കുന്ന പ്രഖ്യാപിത കോണ്‍ഗ്രസ് വിരുദ്ധ നിലപാടിന്റെ അലയൊലി കേരളത്തിലും വീശുമോയെന്ന ഭയപ്പാടാണ് മുസ്ലിംലീഗിന്. തങ്ങളുടെ കീഴില്‍ ഉള്ള യുവജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് വിരുദ്ധതയ്ക്ക് സ്വീകാര്യത കൂടുന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുതല്‍ ലീഗിലെ ഒരുവിഭാഗംവരെ ഒവൈസിയെ പൂര്‍ണമായി തള്ളുന്നില്ല. വിവിധ സമുദായ സംഘടനകളും ഒവൈസിയെ അംഗീകരിക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമം, എന്‍ഐഎ ബില്‍, കശ്മീര്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഒവൈസിയുടെ പ്രവര്‍ത്തനം.

ജമാഅത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ടിക്കുമുള്ള ഒവൈസി പ്രേമമാണ് ലീഗിനെ വല്ലാതെ അലട്ടുന്നത്. ഒവൈസിയാണ് നേതാവ് എന്ന വിധമാണ് ജമാഅത്തെ ഇസ്ലാമിയുടെ നതു സംബന്ധിച്ച പ്രതികരണങ്ങള്‍.

അതുമാത്രമല്ല യൂത്ത് ലീഗ് ബിഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം എന്ന നിലപാടാണ് സ്വീകരിച്ചത്. മുസ്ലിം സമൂഹത്തിന്റെ ആശങ്കകളും പ്രതീക്ഷകളും അഭിസംബോധന ചെയ്യുന്നതില്‍ കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് പറയുന്നത്.
നിലപാടുകള്‍ താഴേത്തട്ടിലടക്കം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചകളുണ്ടാകുന്നുണ്ട് -- യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ വ്യക്തമാക്കി. ഒവൈസി ഒരു മുന്നറിയിപ്പാണ്-- ബിഹാര്‍ ഫലം വിലയിരുത്തി 'സിറാജ്' ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് യൂത്ത്ലീഗ് നേതാവ് തങ്ങളുടെ നിലപാട് പറയുന്നത്.

ഒവൈസിയുടെ നിലപാടുകളെ പിന്തുണച്ച് ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ രംഗത്തുവന്നു കഴിഞ്ഞു. ഒവൈസിയുടെ നയമല്ല എതിര്‍ക്കേണ്ടതെന്നാണ് ജമാഅത്തെ വ്യക്തമാക്കിയിരിക്കുന്നത്. പിന്തുണച്ച മുസ്ലിം ന്യൂനപക്ഷത്തിന് കോണ്‍ഗ്രസ് എന്തു ചെയ്തുവെന്ന ചോദ്യമാണ് പ്രസക്തമെന്നും ജമാഅത്തെ പറയുന്നു. മുഖപത്രമായ മാധ്യമത്തില്‍ 'ഒവൈസിമാര്‍ ഉണ്ടാകുന്നത്' എന്ന ലേഖനത്തിലാണിത്. ബിഹാര്‍ ഫലത്തിന്റെ പേരില്‍ ഒവൈസിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് മറുപടിയായാണ് ജമാഅത്തെയുടെ പ്രതികരണം.

ബാബ്റി മസ്ജിദ് ഹൈന്ദവര്‍ക്ക് വിട്ടുകൊടുത്ത സുപ്രീംകോടതി വിധി സ്വാഗതം ചെയ്തവരാണ് കോണ്‍ഗ്രസ്. പൗരത്വഭേദഗതി നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ യുഎപിഎ ചുമത്തി ജയിലില്‍ അടച്ചപ്പോഴും ഘനഗംഭീര മൗനമായിരുന്നു-- ലേഖനത്തില്‍ പറയുന്നു. മാധ്യമം-- മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാനാണ് എ ആര്‍ എന്ന പേരില്‍ ഒവൈസിയെ അനുകൂലിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....