സകലകളിയും നോക്കിയിട്ട് മെരുങ്ങാത്ത ബിജെപി യിലെ വിരുദ്ധക്യാമ്പിനെ ഒതുക്കാന്‍ കടുത്ത നടപടികളുമായി മുരളീധരപക്ഷം. ഉത്തരേന്ത്യന്‍ ബിജെപി ആര് എസ് എസ് നേതാക്കളുമായി അടുത്ത സൗഹൃദമുള്ള മുരളീധരവിഭാഗം സംഘനാ നടപടികളിലൂടെയാണ് എതിര് ചേരിയെ വിറപ്പിച്ച് നിര്‍ത്താന്‍ നോക്കുന്നത്.
ദേശീയ ഭാരവാഹി പട്ടികയില്‍നിന്ന് കുമ്മനംരാജശേഖരനെ ഒഴിവാക്കിയാണ് ഔദ്യോഗികപക്ഷം വിമതര്‍ക്ക് ആദ്യതിരിച്ചടി നല്‍കിയത്. ആറന്മുള പണം തട്ടിപ്പ് കേസിലൂടെ കുമ്മന രാജശേഖരനെ ഒതുക്കി പത്മനാഭ സ്വാമിക്ഷേത്രത്തിലേക്ക് മാറ്റിയതോടെ ആ വിഭാഗത്തിന്റെ ആവേശം കെട്ടടങ്ങിയ മട്ടാണ്. ഒ രാജഗോപാല്‍ ആവട്ടെ ഒരു സംഘടനാ കാര്യത്തിലും ഇപ്പോള്‍ സജീവമല്ല ഇതേ അവസ്ഥയിലേക്ക് മറ്റുള്ളവരെയും മാറ്റി കേരളത്തിലെ സംഘടനയില ആധിപത്യം കക്കൈലാക്കാനാണ് നീക്കം.
സ്വര്‍ണകടത്ത് കേസില്‍ അടക്കം നിലവിലെ ഔദ്യോഗി പക്ഷത്തെ അക്രിക്കാനുള്ള നീക്കം താഴേത്തട്ടില്‍ നിന്ന് ആരംഭിച്ചിട്ടുയ്. അത് തിരിച്ചറിഞ്ഞ് ഇപ്പോഴത്തെ വിരുദ്ധക്യാമ്പിന് പിന്നില്‍ നിന്ന് നേതൃ്തവം നല്കുന്ന കൃഷ്ണദാസിന്റെ ചിറകരിയാനുള്ള നീക്കമാണ് സജീവം.
ആദ്യപടിയായി പി കെ കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയില്‍നിന്ന് ഒഴിവാക്കി. നേരത്തേ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തുനിന്നും കൃഷ്ണദാസിനെ മാറ്റിയിരുന്നു. മുരളീധരന്റെ ഇടപെടലിലാണ് കൃഷ്ണദാസിനെ വെട്ടാന്‍ ഇടയാക്കിയത്. മുരളീധരന് ആന്ധ്രപ്രദേശിലും അദ്ദേഹത്തിന്റെ നോമിനി എ പി അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിലും ചുമതല ലഭിച്ചു. മുരളീധരനോട് അടുപ്പം പുലര്‍ത്തുന്ന സി പി രാധാകൃഷ്ണനാണ് കേരളത്തിന്റെ പുതിയ ചുമതലക്കാരന്. മുരളീധരനും സുരേന്ദ്രനും എതിരെ സംസാരിക്കുന്നവരെ ഒതുക്കാനുള്ള ഈ നീക്കം വരും ദിവസങ്ങളില്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവയ്ക്കും.
മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറം ഗവര്‍ണറുമായ പി എസ് ശ്രീധരന്‍പിള്ളയും വിമതപ്രവര്‍ത്തനത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ട്. എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ ശ്രീധരന്‍പിള്ള ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ ശ്രീധരന്‍പിള്ളയ്ക്കെതിരെ പരാതി നല്കി ഗവര്‍ണര്‍സ്ഥാനത്തുനിന്ന് തെറിപ്പിക്കാനുള്ള നീക്കവും ് നടക്കുന്നുണ്ട്. പ്രശ്നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്നാണ് വിമതപക്ഷത്തിന്റെ ആവശ്യം. ഇതിനായി കൃഷ്ണദാസ്--- ശോഭാസുരേന്ദ്രന്- പക്ഷത്തിന്റെ നേതൃത്വത്തില്‍ ജെ പി നദ്ദയ്ക്ക് വീണ്ടും പരാതി നല്കി. സ്ഥാനാര്‍ഥികളെ കെ സുരേന്ദ്രന് ഏകപക്ഷീയമായാണ് പ്രഖ്യാപിക്കുന്നതെന്നും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും പരാതിയില്‍ പറയുന്നു.
സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായില്ലങ്കില് ശോഭാസുരേന്ദ്രനൈതിരെ അച്ചടക്ക നടപടിക്ക് നീക്കമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....