നൂറ്റമ്പത് കോടിയുടെ സ്വർണ നിക്ഷേപതട്ടിപ്പിൽ അറസ്റ്റിലായ എം സി കമറുദ്ദീൻ എംഎൽഎയെ ലീഗ് നേതൃത്വം കൈവിടാത്തത് പാർട്ടിക്കുള്ളിലെ കള്ളക്കളികൾ പുറത്താകുമെന്ന ഭീതിയിലോ
കാസർഗോഡ് ജില്ലാ പ്രസിഡന്റ് ആയിരുന്ന സമയം മുതൽ കമറുദീനെ സംരക്ഷിച്ചിരുന്ന ലീഗിലെ പ്രധാനി തന്നെയാണ് പുതിയ തട്ടിപ്പിനും സംരക്ഷണം നൽകുന്നതെന്നാണ് യൂത്ത് ലീഗ് നേതാക്കൾ അടക്കം പറയുന്നത്.
ഉന്നത നേതൃത്വത്തിന് കോടികൾ നൽകിയാണ് ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സീറ്റ് സംഘടിപ്പിച്ചതെന്നും അന്ന് ആരോപണമുയർന്നിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു കമറുദ്ദീനെ സ്ഥാനാർഥിയാക്കിയത്.
എം.സി കമറുദീനെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്നായിരുന്നു യൂത്ത് ലീഗിലെ ഒരു ഒരു വിഭാഗം നിലപാട് സ്വീകരിച്ചിരുന്നത്. ഇതിൽ പ്രതിഷേധിച്ച് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പുതിയ വിവരങ്ങളും പുറത്തുവന്നു തുടങ്ങി.
നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടപ്പോഴും മുസ്ലീം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിക്ക് മാസം അരലക്ഷം വീതം ലാഭവിഹിതം ലഭിച്ചിരുന്നു. ഇവയെല്ലാം കമറുദ്ദീൻ വെളിപ്പെടുത്തിയാൽ വലിയ പ്രതിസന്ധിയാകും എന്ന തിരിച്ചറിവാണ്, എംഎൽഎയുടെ രാജി ആവശ്യം തള്ളിയതിന് പിന്നിച എന്ന് അന്ന് സമരം നടത്തിയവർ ആരോപിക്കുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദും മറ്റും കമറുദ്ദീൻ രാജിവയ്ക്കുന്നതാണ് നല്ലത് എന്ന അഭിപ്രായത്തിലായിരുന്നു. തട്ടിപ്പ് അന്വേഷിച്ച പാർടി സമിതിക്കും ഇതേ നിലപാടായിരുന്നു. കാസർകോട്ടെ ഭൂരിപക്ഷം നേതാക്കളും രാജി ആവശ്യം നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചു. എന്നാൽ കുഞ്ഞാലിക്കുട്ടി സമ്മതിച്ചില്ല.
150 കോടിയുടെ തട്ടിപ്പിൽ ജയിലിലായ എംഎൽഎയുടെ കേസ് നിസ്സാരവൽക്കരിച്ച് രക്ഷപ്പെടാനാണ് ശ്രമം.
കാസർകോട്ട് ആരംഭിച്ച നിക്ഷേപതട്ടിപ്പ് കണ്ണൂരും കോഴിക്കോടുമെല്ലാം പടർന്നതിന് പിന്നിൽ വൻസ്രാവുകളുടെ പിൻബലമുണ്ട്. വിവിധ സ്ഥലങ്ങളിൽ ജ്വല്ലറി ഉദ്ഘാടനം ചെയ്തതും പ്രമുഖ നേതാക്കളാണ്. ഇവർക്ക് പണവും സ്വർണക്കിഴിയുമെല്ലാം സമ്മാനിച്ചിട്ടുണ്ട്. ബംഗളൂരുവിലെയും കേരളാ അതിർത്തിയിലേയും ബിനാമി സ്വത്തിൽ ഉന്നതരുടെ നിക്ഷേപവും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
പണം നഷ്ടപ്പെട്ട ലീഗുകാർ നൽകിയ പരാതിയിലാണ് എംഎൽഎക്കെതിരെ 113 കേസ് രജിസ്റ്റർചെയ്തത്. എന്നിട്ടും രാഷ്ട്രീയ പ്രേരിതമെന്ന് വ്യാക്യാനിക്കുന്നതിലാണ് പ്രതിഷേധം.രണ്ട് വർഷം മുമ്പേ ലീഗ് വേദികളിൽ സജീവ ചർച്ചയായ സ്വർണനിക്ഷേപത്തട്ടിപ്പ് അറിയില്ലെന്ന നേതൃത്വത്തിന്റെ വാദവും പ്രവർത്തകർ തള്ളുന്നു.
സ്വർണനിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലായി കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന എം സി കമറുദ്ദീൻ എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷക സംഘം അപേക്ഷ നൽകി. ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച പരിഗണിക്കും.
കമറുദ്ദീന്റെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....