കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ മുന്നണി മാറ്റത്തില്‍ കാലടറിയാല്‍ ഇടതിന് തുടര്‍ ഭരണം എന്ന തിരിച്ചറിവിലാണ് മധ്യ കേരളത്തില്‍ യു ഡി എഫ്.
പി ജെ ജോസഫിനെ അത്രവിശ്വാസമില്ലാഞ്ഞിട്ട് കെ സി ജോസഫിനെ കളത്തില്‍ ഇറക്കി സഭയുടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി. എന്‍ എസ് എസിന് വേണ്ടതാത്ത തിരുവഞ്ചൂരിനെ കോണ്‍ഗ്രസ് പരിപാടികളില്‍ ഒതുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് കോട്ടയത്ത് കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ നടത്തിയ സമരത്തിന് മാധ്യമങ്ങളുടെ കവറേജ് കോണ്‍ഗ്രസുകാര്‍ തന്നെ കുറച്ചത്.
സംസ്ഥാനമൊട്ടാകെ തിരിച്ചടി നേരിട്ടപ്പോഴും മധ്യകേരളത്തിലെ മൂന്നു ജില്ലകളിലെ പ്രകടനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കച്ചിത്തുരുമ്പായത്. അതു പോയാല്‍ തങ്ങള്‍ തീരര്‍ന്നു എന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടി ക്യാമ്പിനുണ്ട്.
കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് പക്ഷങ്ങള്‍ക്ക് നിലനില്‍പിന്റെ തിരഞ്ഞെടുപ്പാണ് ഇത്. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി ലഭിക്കാവുന്ന നിയമസഭാ സീറ്റുകളുടെ എണ്ണത്തെ ബാധിക്കും. കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്ലാ തന്ത്രവും പയറ്റിയായിരിക്കും രണ്ട് കേരള കോണ്‍ഗ്രസുകളും തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുക. തിരഞ്ഞെടുപ്പിന് മുന്പ് രണ്ടിലക്കേസ് തീര്‍പ്പായില്ലെങ്കില്‍ കേരള കോണ്‍ഗ്രസുകള്‍ പുതിയ ചിഹ്നത്തിലവും ജനവിധി തേടേണ്ടി വരും.
എ ഗ്രൂപ്പിന് സ്വാധീനമുള്ള കോട്ടയം , ഇടുക്കി, പത്തനംതിട്ട, ജില്ലകളിലലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അന്തിമരൂപമായേക്കും. മൂന്നു മുന്നണികളുടെയും ഉറക്കം കെടുത്തി ട്വന്റി 20 പോലുള്ള ബദല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേരത്തെ രംഗത്തിറങ്ങി. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 ഇത്തവണ സമീപത്തെ രണ്ട് പഞ്ചായത്തുകളില്‍ കൂടി ശക്തി പരീക്ഷിക്കുന്നുണ്ട്. കൊച്ചി നഗരത്തിലും ചെല്ലാനം പഞ്ചായത്തിലുമൊക്കെ ട്വന്റി 20 മോഡല്‍ ഭാഗ്യപരീക്ഷണം ഇത്തവണയുണ്ട്. അതും തങ്ങള്‍ക്കാവും തിരിച്ചടി നല്‍കുക എന്ന് കോണ്‍ഗ്രസ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....