ഭാര്യയുടെ ഭക്തികാരണം 64 ാം വയസില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു
പാറ്റ്ന യൂണിവേഴ്സിറ്റിയില്‍ ഹിന്ദി വകുപ്പ് അധ്യാപനായിരുന്നപ്രൊഫ. മടുക് നാഥ് ചൗധരി തന്റെ 49 വയസില്‍ 19 കാരിയായ വിദ്യാര്‍ത്ഥിനിയെ പ്രണയിച്ചു നടന്ന കഥ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ക്ലാസ്സില്‍ വൈകിയെത്തിയിരുന്ന ജൂലിയെ മടുക് ചൗധരി ശകാരിക്കുമായിരുന്നു. ഇത് പതിവായി മാറിയതോടെ ഇരുവരുടേയും പരിചയം സൗഹൃദമായി മാറി. പിന്നീട് അടുപ്പം പതുക്കെ പ്രണയമായി മാറി. ആദ്യം പ്രണയം പറഞ്ഞത് ജൂലിയായിരുന്നു.എന്നാല്‍ ഭാര്യയും രണ്ടു മക്കളുമുള്ള മടുക്ക് നാഥ് ആദ്യമെല്ലാം ഒഴിഞ്ഞുമാറി. ഒടുവില്‍ ജൂലിക്ക് മുന്നില്‍ കീഴടങ്ങി. ഇതിനിടെ മടുക്നാഥ് ചൗധരിയെ തെരുവില്‍ വച്ച് അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ മുഖത്തു കരി വാരി തേച്ചു. ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് ഗാര്‍ഹിക പീഡനകുറ്റം ചുമത്തി പ്രൊഫസറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വിശ്വാസ വഞ്ചനയ്ക്ക് ജൂലിയും അകത്തായി. ഒടുവില്‍ പ്രൊഫസറുടെ ജോലിയും പോയി. എങ്കിലും എല്ലാം മറികടന്നു ഇരുവരും ഒന്നായി. പിന്നീട് അദ്ദേഹം ജോലി തിരികെ ലഭിക്കാന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നു നടന്ന നിയമ പോരാട്ടത്തില്‍ അനുകൂല വിധി ഉണ്ടായി. 2013 ഫെബ്രുവരി 13 ന് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയില്‍ എത്തിയപ്പോള്‍ ആഭിയ്ക്കും കുട്ടികള്‍ക്കും മാസം 15000 രൂപ ചിലവിന് നല്‍കാന്‍ വിധി വന്നു.
പാറ്റ്നയിലെ രണ്ടു വീടുകളില്‍ കോടിയിലേറെ വിലമതിക്കുന്ന വീടും ആദ്യ ഭാര്യക്ക് നല്‍കി. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മടുക്ക് നാഥും ജൂലിയും സന്തോഷത്തോടെ ജീവിതമാരംഭിച്ചു. മാധ്യമങ്ങള്‍ പ്രൊഫസറെ ലവ് ഗുരു എന്നു വിശേഷിപ്പിച്ചു. എന്നാല്‍ ജീവിതം കുറെ മുന്നോട്ടുപോയതോടെ ജൂലിയെ പതിയെ ആത്മീയതയിലേക്ക് നീങ്ങാന്‍ തുടങ്ങി. പുതുച്ചേരിയിലും ഋഷികേശിലും പൂനെയിലെ ഓഷോ ആശ്രമവും ഉള്‍പ്പെടെ ആത്മീയ കേന്ദ്രങ്ങളിലേക്ക് ജൂലി ഒറ്റയ്ക്കുള്ള സഞ്ചാരങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ തങ്ങള്‍ പിരിയുകയാണെന്നും 64 ാം വയസില്‍ താന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്നും മടുക്നാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....