കലയിലൂടെയാണ് പ്രക്ഷോഭത്തിന്റെ തീജ്വാലകള്‍ നാടിന്റെ സിരകളിലേക്ക് എത്തിക്കാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞത് ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളാണ്. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് കലയുടെ പുതിയ പരീക്ഷണങ്ങള്‍ക്കാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇടം നല്കിയിട്ടുള്ളതും.
എന്നാല്‍ നാളിതുവരെ കാണാത്ത പുതിയൊരു സമരപ്രചരണ പരിപാടിക്കാന് സി ഐ ടി യു കേരളത്തില്‍ തുടക്കമിട്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ഈ മാസം 26ലെ പൊതുപണിമുടക്കിന് സര്‍ഗാത്മക പിന്തുണയുമായി സി.ഐ.ടി.യു. യൂണിയന്റെ സംസ്ഥാന നവമാധ്യമ സമിതി നേതൃതത്തില്‍ സമര സര്‍ഗോത്സവ പന്തലിലൂടെയാണ് പരിപാടികള്‍ നടക്കുകയാണ്.
കഥാപ്രസംഗം, കവിത, നാടന്‍ പാട്ടുകള്‍, ഭരതനാട്യം, ഓട്ടന്തുള്ളല്, അനുഭവസാക്ഷ്യം തുടങ്ങിയവയിലൂടെ പണിമുടക്കിന്റെ മുദ്രാവാക്യങ്ങള്‍ ഓണ്‍ലൈനായി അവതരിപ്പിക്കുകയണ് സി.ഐ.ടി.യു നവമാധ്യമ കൂട്ടായ്മ. കേരളത്തില്‍ ആദ്യമായിയാണ് ഇത്തരമൊരു പ്രചാരണം. നവംബര്‍ ഒന്നിന് തുടങ്ങിയ പ്രചരണം 5 ദിവസങ്ങള്‍ പിന്നിട്ടു.
ദുരിത കാലത്ത് രാജ്യത്തെ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസപരമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം സര്‍വ്വ മേഖലകളും സ്വകാര്യവത്കരിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധങ്ങളായ അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ മൂലം സാധാരണ പ്രചരണ പരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ഇത്തരം വ്യ്ത്യസ്ഥമായ ഒരു രീതി അവലംബിക്കാന്‍ തീരുമാനിച്ചത്.
ഈ മാസം 25 വരെ സമര സര്‍ഗോത്സവ പന്തല്‍ നടക്കും.
എല്ലാ ദിവസവും വൈകീട്ട് 8 മണി മുതല്‍ സിഐടിയു കേരളയില്‍ തത്സമയം ലഭ്യമാകുന്ന സമര സര്‍ഗോത്സവ പന്തലില്‍ ആയിരകണക്കിന് പ്രവര്‍ത്തകരാണ് പിന്തുണ അര്‍പ്പിച്ച് എത്തുന്നത്.
സൈബറിടത്തില്‍ പുതു ചരിത്രം കുറിച്ച് മുന്നേറുന്ന ഈ പ്രചരണം കേരളത്തിലെ ഇതര പ്രസ്ഥാനങ്ങള്‍ക്കും മാത്രകയാവുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....