പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍. വര്‍ഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ പറയുന്നു. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നാല് വര്‍ഷത്തോളം കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ഐറാ ഖാന്‍. ഇതിന് കാരണമാണ് ഐറാ തുറന്നു പറയുന്നത്. പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിനിരയായി. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും പറഞ്ഞിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാന്‍ മാതാപിതാക്കളാണ് സഹായിച്ചത്. ഇനി ഇത്തരത്തില്‍ ഒരു സംഭവം ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് മനസില്‍ ഉറപ്പിച്ചു. ആ അവസ്ഥയില്‍ നിന്ന് പുറത്തു കടന്നു. എന്നാല്‍ ആ സംഭവം മനസിനെ വീണ്ടും വേട്ടയാടി തുടങ്ങി. 18-20 വയസിലായിരുന്നു അതെന്നും ഐറ പറയുന്നു.
മാതാപിതാക്കളുടെ വിവാഹ മോചനം ഒരിക്കലും തന്റെ അവസ്ഥയ്ക്ക് കാരണമല്ല. അത് തന്നെ അസ്വസ്ഥയാക്കിയിട്ടില്ല. അവരിപ്പോഴും തന്റെയും സഹോദരന്‍ ജുനൈദിന്റേയും അടുത്ത സുഹൃത്തുക്കളാണ്. ഒരര്‍ത്ഥത്തിലും തങ്ങളുടേത് തകര്‍ന്ന കുടുംബമല്ലെന്നും ഐറ പറയുന്നു.
വിഷാദ രോഗത്തിന് അടിമയാണെന്ന് തുറന്നു പറഞ്ഞ് നേരത്തേ ഐറ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. മാനസികാരോഗ്യ ദിനത്തിലായിരുന്നു ഐറ വിഡിയോ പങ്കുവച്ചത്. നിരവധി പേര്‍ ഐറയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....