സാമ്പത്തിക സംവരണ വിഷയത്തിലെ സീറോ മലബാര്‍ സഭയുടെ നിലപാട് യു ഡി എഫിനു ലീഗിനും തിരിച്ചടിയായി. സഭയെ ഒപ്പം നിര്‍ത്തി മറ്റു സമുദായ സംഘടനകളെകൂടി പിണറായി സര്‍ക്കാരിനെതിരെ തിരിയാനുള്ള നീക്കങ്ങളാണ് ആകെ പൊളിഞ്ഞിരിക്കുന്നത്.
മുസ്ലിം ലീഗിനെതിരെ ആരും ഇതുവരെ ഉന്നയിക്കാത്ത അഭിപ്രായ പ്രകടനങ്ങളാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ പെരുന്തോട്ടം ഉന്നയിക്കുന്നത്. ഇതോടെ സംവരണ വിഷയത്തില്‍ കോണ്‍ഗ്രസും യു ഡി എഫും ലീഗ് വിരുദ്ധ തീരുമാനം എടുക്കേണ്ടിവരും.
സാമ്പത്തിക സംവരണ വിഷയത്തില്‍ മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭയുടേതായി ദീപികയിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തില്‍ കരുതലോടെ മാത്രമേ കോണ്‍ഗ്രസ് പ്രതികരിക്കൂ. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ 'സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത' എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശനമുള്ളത്.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്- ലേഖനത്തില്‍ പറയുന്നു.
. യു.ഡി.എഫില്‍ വ്യത്യസ്തനിലപാട് നിലനില്‍ക്കേ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഇന്ന് നടക്കുന്ന കെപിസിസി. രാഷ്ട്രീയകാര്യസമിതി പ്രഖ്യാപിച്ചേക്കും. ലീഗിനെ പിണക്കാതെ എങ്ങനെ കോണ്‍ഗ്രസ് സീറോ മലബാര്‍ സഭയെ ഒപ്പം നിര്‍ത്തുമെന്നതാണ് ഇനി പ്രധാനം.
ഈ വിഷയത്തില്‍ എന്‍എസ് എസ് കൃത്യമായ അകലം പാലിക്കുകയാണ്. അവര്‍ ആരേയും പിന്തുണയ്ക്കുന്നില്ല. എന്നാല്‍ സീറോ മലബാര്‍ സഭയുടെ നിലപാട് വിശദീകരണത്തില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തല്‍. ചങ്ങനാശ്ശേരി അതിരൂപതയുമായി നല്ല ബന്ധമാണ് എന്‍ എസ് എസിന് എപ്പോഴമുള്ളത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കരുതലോടെ നിലപാട് എടുക്കേണ്ടി വരും.
കോണ്‍ഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും സീറോ മലബാര്‍ സഭ ചോദിക്കുന്നുണ്ട്. വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസില്‍ നിന്ന അകലുന്ന സൂചനകളാണ് സീറോ മലബാര്‍ സഭയുടെ നിലപാട് വിശദീകരണത്തിലുള്ളത്.
സാമ്പത്തിക സംവരണത്തിനെതിരേ സമാന മനസ്സുള്ള സാമൂഹിക, സമുദായ സംഘടനകളെ അണിനിരത്താനുള്ള ശ്രമത്തിലാണ് ലീഗ്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. ലീഗിന് അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍തന്നെ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വേണ്ടെന്നാണ് നേതൃത്വത്തിന്റെ ചിന്ത. ഇത് കോണ്‍ഗ്രസിനെ തീര്‍ത്തും വെട്ടിലാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....