പ്രതിപക്ഷ നേതാവ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ പരസ്യമായി തള്ളിപ്പറഞ്ഞത് ടൈറ്റാനിയം കേസില്‍ നിന്ന് രക്ഷപെടാനെന്ന് ആക്ഷേപം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിക്കേസില്‍ ആരോപണവിധേയര്‍. ഇതില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ കൂടുതല്‍ പങ്ക് ചെന്നിത്തലയ്ക്കാണന്ന് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നു.
അതുകൊണ്ട് അതില്‍ നിന്ന് രക്ഷപെടാന്‍ ഏതു മാര്‍ഗവും അദ്ദേഹം സ്വീകരിക്കും. ഏതു കാരണത്താലണെന്ന് അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസ് ഏറ്റെടുക്കാനാകില്ലെന്ന് രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സി നിലപാട് എടുക്കുന്നതെന്ന് വര്‍തന്നെ വിശദീകരിക്കേണ്ടതുണ്ട്.
2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സംസ്ഥാന ഖജനാവില്‍നിന്ന് 280 കോടി രൂപയോളം ചെലവാക്കിയ പദ്ധതിയില്‍ 68 കോടിയുടെ അഴിമതി നടന്നത്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല സ്വാധീനം ചെലുത്തി മെക്കൊണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ സ്ഥാപനത്തിന് ടെന്‍ഡര്‍ ക്ഷണിക്കാതെ കരാര്‍ നല്‍കിയെന്നാണ് ആരോപണം.
വിജിലന്‍സ് അന്വേഷിച്ച കേസ് 2019ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് സിബിഐക്ക് വിട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാതിരുന്ന സിബിഐ കേസ് കൈയൊഴിയുന്നതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഇടപാടായതിനാല്‍ വിദേശ കമ്പനികളില്‍നിന്ന് രേഖകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നാണ് സിബിഐ പറയുന്നത്. കേസില്‍ ചെന്നിത്തലയെ കോണ്‍ഗ്ഡ്ഡിലെ പ്രമുഖ ഗ്രൂപ്പും തള്ളിപ്പറയുന്നുണ്ട്.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഇതു പറഞ്ഞതിനാണ് ചെന്നിത്തല കഴിഞ്ഞ ദിവസം രാത്തദലിനെ പരസ്യമായി തള്ളിപ്പറഞ്ഞത്.
സിബിഐയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യാപകമായ പരാതികളും ആരോപണങ്ങളും ഉയരുന്നതിനിടയിലാണ് കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ക്കെതിരായ അഴിമതിക്കേസ് അന്വേഷണത്തില്‍നിന്ന് അവര്‍ പിന്‍വാങ്ങുന്നത്.
എതിരാളികളെ വേട്ടയാടാന്‍ മാത്രമല്ല, രാഷ്ട്രീയ കൂട്ടുകെട്ടിന് രൂപംനല്‍കാനും സിബിഐയെ ഉപയോഗിക്കാം എന്നാണ് ടൈറ്റാനിയം കേസിലെ തീരുമാനം കാണിക്കുന്നത്. സിബിഐയെ പിന്‍മാറ്റി കേരളത്തില്‍ അവിശുദ്ധ രാഷ്ട്രീയസഖ്യത്തിന് നിലമൊരുക്കുകയാണെന്ന് നിശ്ചയമായും സംശയിക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....