News Beyond Headlines

28 Thursday
November

ഷാജിക്ക് കെണിയാകുമോ ഇഡി യുടെ നീക്കങ്ങള്‍

കോഴപ്പണകേസ് അന്വേഷിക്കുന്ന ഇഡി കെ എം ഷാജി എം എല്‍ എ യുടെ വീടിന്റെ അളവ് എടുത്തത് അദ്ദേഹത്തിന് കുടുക്കാകുമെന്ന് സൂചന.
വീടിന്‌കോടികള്‍ വിലയിട്ട് അത് നിര്‍മ്മിക്കാനുള്ള വരുമാനമാണ് ഇഡി ഇപ്പോള്‍ തേടുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
മൂന്നരക്കോടി രൂപയുടെ വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് എന്തെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്. ഷാജിയുടെ ഭാര്യ ആശാ ഷാജിക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോഴപ്പണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത് ഇഡി വിശദമായി പരിശോധിക്കും. ഇതിന് മുന്‍പ് നല്‍കിയ ആദായ നികുതി സ്ലഖകളും ഇഡി പരിശോധിച്ചതായിട്ടാണ് വിവരം.
2014ലാണ് അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആക്ഷേപമുയരുന്നത്. ഇതേ സമയത്താണ് കോഴിക്കോട് വേങ്ങേരിയില്‍ ഷാജി വീടുണ്ടാക്കാന്‍ തുടങ്ങിയത്. കോഴപ്പണവും വീട് നിര്‍മാണവും മുസ്ലിംലീഗില്‍ അക്കാലം മുതല്‍ ചര്‍ച്ചയായിരുന്നു. കോഴക്കേസ് ഇഡി ഏറ്റെടുത്തതോടെയാണ് വീട് നിര്‍മാണത്തില്‍ സ്രോതസ്സില്ലാത്ത പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണം തുടങ്ങിയത്. എപ്പോള്‍ സ്ഥലം വാങ്ങി, നിര്‍മാണം ആരംഭിച്ചത് എപ്പോള്‍, എത്ര തുക ചെലവിട്ടു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും തേടുന്നത്. വിവരങ്ങള്‍ കൈമാറാന്‍ ഇഡി കോഴിക്കോട് കോര്‍പറേഷന് നിര്‍ദേശം നല്‍കി. ഇതനുസരിച്ചാണ് കോര്‍പറേഷന്‍ അധികൃതര്‍ വ്യാഴാഴ്ച പരിശോധനക്കെത്തിയത്. പിന്നാലെ ഇഡി ഉദ്യോഗസ്ഥരും വീട്ടിലെത്തി. ഈ സമയം ഷാജിയും ഭാര്യയും വീട്ടിലില്ലായിരുന്നു.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ ഭാര്യയുടെ പേരില്‍ നിര്‍മിച്ച ആഡംബര വീടിന്റെ മറവില്‍ ലക്ഷങ്ങള്‍ നികുതി വെട്ടിച്ചതായി ആക്ഷേപം മുണ്ട്. കോഴിക്കോട് വേങ്ങേരിയിലെ വീടിന്റെ നികുതിയാണ് ഇതുവരെ അടയ്ക്കാത്തത്. നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇഡി നിര്‍ദേശപ്രകാരം കോര്‍പറേഷന്‍ അധികൃതര്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയിലും ചട്ടലംഘനവും നികുതിവെട്ടിപ്പും കണ്ടെത്തിയത്.

2016ലാണ് വീട് നിര്‍മാണം പൂര്‍ത്തിയായത്. 3000 ചതുരശ്ര അടിയില്‍ താഴെയുള്ള വീടിനാണ് അനുമതി വാങ്ങിയത്. എന്നാല്‍ 5260 ചതുരശ്ര അടി വലിപ്പത്തിലാണ് വീട് നിര്‍മിച്ചത്. 3000ല്‍ കൂടുതലുള്ളവയ്ക്ക് ആഡംബര നികുതി അടയ്ക്കണമെന്നിരിക്കെയാണ് എംഎല്‍എ നാലുവര്‍ഷമായി വെട്ടിപ്പ് തുടരുന്നത്. രണ്ട് നില വീടിന് നല്‍കിയ അനുമതിയില്‍ മൂന്ന് നില വീട് നിര്‍മിച്ചതായും കണ്ടെത്തി. 2016ല്‍ വില്ലേജ് ഓഫീസര്‍ അളന്നപ്പോഴാണ് വീട്ടിന്റെ യഥാര്‍ഥ വലിപ്പം വ്യക്തമായത്. തുടര്‍ന്ന് ആഡംബര നികുതിയൊടുക്കാന്‍ 2016 നവംബര്‍ 30ന് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. അത് ലംഘിച്ചാണ് ഈ നികുതി വെട്ടിപ്പ്. കൂടാതെ അനുമതി ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ചട്ടവും കെ എം ഷാജി കാറ്റില്‍ പറത്തി.

മാനേജ്മെന്റ് പ്രതിനിധികളെ ഇഡി ചോദ്യംചെയ്തു
കെ എം ഷാജി എംഎല്‍എ ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെ ഇഡി ചോദ്യംചെയ്തു. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ മാനേജര്‍ പി വി പത്മനാഭന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം റഫീഖ് എന്നിവരെയാണ് വ്യാഴാഴ്ച ചോദ്യംചെയ്തത്.

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ ഷാജിക്ക് 25 ലക്ഷം രൂപ കോഴ നല്‍കിയെന്ന് മാനേജ്‌മെന്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ കോഴവിവരം പുറത്തായതോടെ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങളാണ് ഇഡി തേടിയത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....