News Beyond Headlines

28 Thursday
November

വെല്‍ഫയര്‍ പാര്‍ട്ടി, യുഡിഎഫിനുള്ളില്‍ കലാപം

മാണി ഗ്രൂപ്പ് മുന്നണിവിട്ടതിരെ തുടര്‍ന്നുണ്ടായ ക്ഷീണം മാറ്റാന്‍ എം എം ഹസ്സനും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയെ യു ഡി എഫില്‍ എത്തിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ യു ഡി എഫില്‍ കലാപം.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും, കോണ്‍ഗ്രസിനെ ഒരു വിഭാഗം നേതാക്കളുമാണ് എതിര്‍പ്പുമായിരംഗത്തു വന്നിരിക്കുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകള്‍. കഴിഞ്ഞതവണ 24 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. അതില്‍ 19 എണ്ണത്തിലും ജയിക്കാനായി. ഇത്തവണ ആറ് സീറ്റുകളെങ്കിലും കൂടുതല്‍ കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.

ലോക് താന്ത്രിക് ജനതാദളിന് (എല്‍.ജെ.ഡി.) ശേഷം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗംകൂടി യു.ഡി.എഫ്. വിട്ടതോടെയാണ് കൂടുതല്‍ സീറ്റെന്ന അവകാശവാദത്തിന് ബലം കൂടിയത്. ഈയിനത്തില്‍ 15 സീറ്റുകളെങ്കിലും ഒഴിവുവരും. അതില്‍ മിക്കതും കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കൊണ്ടുവന്ന് 8 മുതല്‍ 10 സീറ്റ് ലീഗ് കൂടുതല്‍ ചോദിക്കും എന്നതാണ് എതിര്‍ക്കുന്നവരുടെ നിലപാട്.

2016-ല്‍ കേരളാ കോണ്‍ഗ്രസ് (എം.) 15 സീറ്റുകളിലും എല്‍.ജെ.ഡി. ഏഴിടത്തുമാണ് മത്സരിച്ചത്. ഈ 22 സീറ്റുകളില്‍ 7 എണ്ണംവരെ ഇക്കുറി പി.ജെ. ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. ബാക്കിവരുന്ന 15 സീറ്റുകളിലാണ് കോണ്‍ഗ്രസിനൊപ്പം ലീഗും നോട്ടമിട്ടിരിക്കുന്നത്.

മലബാറില്‍ ഒഴിവുവരുന്ന സീറ്റുകള്‍ക്കാണ് ലീഗ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, മലബാറില്‍ ഒതുങ്ങിക്കൂടാതെ തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ സാന്നിധ്യം വേണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്. ആ നിലയ്ക്ക് തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും ലീഗിന് താത്പര്യമുണ്ട്. കഴക്കൂട്ടം, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ പാര്‍ട്ടി നേരത്തേ മത്സരിച്ചതുമാണ്.

സീറ്റുകള്‍ വാങ്ങണമെന്ന യൂത്ത് ലീഗിന്റെ സമ്മര്‍ദ്ദവും ലീഗിലുണ്ട്. 28 മുതല്‍ 30 വരെ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ്. വിടുന്നതിന് മുമ്പുതന്നെ യൂത്ത് ലീഗ് ബോധ്യപ്പെടുത്തിയതാണ്. യുവാക്കള്‍ക്ക് 25 ശതമാനം സീറ്റുകള്‍ ആവശ്യപ്പെടുന്ന ഫോര്‍മുല അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇങ്ങനെ സീറ്റ് നല്‍കിയാല്‍ മത്‌സിക്കാന്‍ ഞങ്ങള്‍ എവിടെ പോ ്കും എന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന ചോദ്യം ലീഗ് ചോദിക്കുന്നത് യു ഡി എഫ് ഒരു പ്രയാസവും കൂടാതെ ജയിക്കുന്ന സീറ്റാണ്. അതു നല്‍കിയാല്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റ് ലീഗ് നേടുന്ന കാലം വിദൂരമല്ലന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയത് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണന്നും ഇവര്‍ പറയുന്നു.
യു.ഡി.എഫിന് പൊതുവില്‍ പ്രതികൂല രാഷ്ട്രീയ സാഹചര്യമുള്ളപ്പോഴടക്കം പാര്‍ട്ടി മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ജയിക്കുന്ന പാര്‍ട്ടി എന്നാണ് ലീഗ് മുന്നണി യോംത്തില്‍ പറഞ്ഞത് . അധികമായി കിട്ടുന്ന സീറ്റുകളിലും ജയിച്ചുകയറാനാകുമെന്ന് അവര്‍ അവകാശപ്പെടുന്നു. ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന കാര്യത്തില്‍ മറ്റ് ഘടക കക്ഷികള്‍ക്കും എതിരഭിപ്രായമില്ല. പക്ഷെ കോണ്‍ഗ്രസില്‍ ഗൂപ്പ് വ്യത്യാസമില്ലാതെയാണ് ഇതിനെതിരെ നീക്കം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....