ഡോ : തോമസ് ഐസക്
കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സര്‍ക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു. ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്ന്.
തെളിവായിട്ട് അദ്ദേഹം ഹാജരാക്കിയത് കേരള സര്‍ക്കാര്‍ സ്പാര്‍ക്കിലൂടെ ശമ്പളം നല്‍കുന്ന താല്‍ക്കാലിക ജീവനക്കാരുടെ എണ്ണമാണ്. 2020 ജനുവരിയിലെ കണക്കനുസരിച്ച് ഏകദേശം 1135 വിഭാഗങ്ങളിലായി 1,17,384 പേരാണ് കരാര്‍ / ദിവസവേതന വിഭാഗത്തില്‍ നിലവില്‍ ജോലി ചെയ്യുന്നത്. ഇവരെയെല്ലാവരെയും അനധികൃതമായി ഈ സര്‍ക്കാര്‍ നിയമിച്ചതാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഇത് അവഗണിച്ചതായിരുന്നു. അപ്പോഴാണ് വി.ഡി. സതീശന്‍ എംഎല്‍എ വിവരാവകാശ പ്രകാരം കിട്ടിയതെന്നു പറഞ്ഞ് ഇതേ കണക്കിന്റെ അടിസ്ഥാനത്തില്‍ ആക്ഷേപം ഉന്നയിച്ചു കണ്ടത്.
ആരൊക്കെയാണ് ഈ 1.17 ലക്ഷം താല്‍ക്കാലിക ജീവനക്കാര്‍? ഇവരില്‍ 73,221 പേര്‍ അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമാണ്. എത്രയോ നാളായി ഇവര്‍ കേരള സര്‍ക്കാരിന്റെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്നു. ഇവരെ നിയമിക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഈ എണ്ണം വച്ച് ആക്ഷേപം ഉന്നയിക്കാന്‍ തുടങ്ങിയാലോ?
പ്രീ-പ്രൈമറി അധ്യാപകര്‍ ഉള്‍പ്പെടെ അപ്പ്രൂവല്‍ ലഭിക്കാന്‍ കാത്ത് നില്‍ക്കുന്ന പുതുതായി അനുവദിച്ച ബാച്ചുകളിലെ അധ്യാപകര്‍ ഉള്‍പ്പടെ 12200 പേര്‍ താത്കാലിക വേതനം വാങ്ങുന്നവരായി ഉണ്ട്. കൂടാതെ ആറായിരത്തി അഞ്ഞൂറോളം പേര്‍ പാര്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ താത്കാലിക വേതനം കൈപ്പറ്റുന്നു. 2903 ഹോം ഗാര്‍ഡുകള്‍, 1796 ഗസ്റ്റ് കോളേജ് അധ്യാപകര്‍ എന്നിവരെ കൂട്ടിയാല്‍ ഈ പറഞ്ഞ വിഭാഗങ്ങളില്‍ മാത്രം ആകെ താത്കാലികമായി ജോലി ചെയ്യുന്ന വിഭാഗങ്ങളുടെ 82 ശതമാനം വരും.
ഇങ്ങനെ താത്ക്കാലിക ജീവനക്കാര്‍ അനിവാര്യമാണോ? അതെ. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്പെഷ്യല്‍ റൂള്‍ ഇല്ലാത്ത തസ്തികകളില്‍ താത്കാലികക്കാരെ മാത്രമേ നിയമിക്കാന്‍ കഴിയൂ. വിദ്യാഭ്യാസവകുപ്പില്‍ അധ്യാപകരുടെ തസ്തിക അനുവദിക്കപ്പെടുന്നതുവരെ ആ അധ്യാപകര്‍ താത്കാലിക വേതനത്തിലാണ് ജോലി ചെയ്യുന്നത്. കൂടാതെ ഹോം ഗാര്‍ഡ്സ്, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, പാര്‍ടൈം സ്വീപ്പര്‍മാര്‍ മുതലായ വിഭാഗങ്ങള്‍ എല്ലാകാലത്തും താത്കാലിക ജീവനക്കാര്‍ ആയിട്ടാണ് കണക്കാക്കിയിരുന്നത്.
അടുത്തത്, ഇങ്ങനെയുള്ളവരുടെ എണ്ണം യുഡിഎഫ് കാലഘട്ടത്തില്‍ എത്ര ഉണ്ടായിരുന്നു? സത്യം പറഞ്ഞാല്‍ കണക്ക് ഇല്ല. ഇപ്പോഴാണ് താത്കാലിക ജീവനക്കാരെ സംബന്ധിച്ച് തിട്ടമായ കണക്ക് ഉണ്ടായത്. ചില അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് യുഡിഎഫ് കാലത്ത് ഒന്നര ലക്ഷത്തിലധികം പേര്‍ ഇങ്ങനെ ജോലി ചെയ്തു വരുന്നുണ്ടായിരുന്നു.
അക്കാലത്ത് കേരളമൊട്ടാകെ ഇങ്ങനെ ജോലി ചെയ്യുന്നവരുടെ ഒരു സമഗ്ര വിവരം ലഭ്യമല്ലായിരുന്നു. താഴെത്തട്ടിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരുടെ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ മറച്ചു വെയ്ക്കാന്‍ കഴിയുമായിരുന്നു. ഈ താത്കാലികക്കാരുടെ ശമ്പളം നല്കികൊണ്ടിരുന്നത് ഓഫീസ് ചിലവുകള്‍, മാറ്റിനങ്ങള്‍ എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങളിലൂടെയായിരുന്നതിനാല്‍ ഈയിനത്തില്‍ നല്‍കി വരുന്ന ശമ്പളത്തിന്റെ കണക്കുപോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ എല്ലാ വകുപ്പുകളിലും ഇങ്ങനെ ജോലി ചെയ്യുന്നവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ ഒരു ശ്രമം നടത്തി. താത്കാലികക്കാര്‍ക്ക് ശമ്പളം നല്കാന്‍ പ്രത്യേകം ശീര്‍ഷകം ഏര്‍പ്പെടുത്തുകയും അതിലൂടെ മാത്രമേ ശമ്പളം മാറി നല്കാന്‍ പാടുള്ളൂ എന്ന് കര്‍ശനമായി നിഷ്‌കര്‍ഷിക്കുകയും ചെയ്തു. അപ്പോള്‍ കിട്ടിയ കണക്കുകള്‍ ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കി കൊണ്ടിരിക്കുന്ന ശമ്പളവുമായി പൊരുത്തപ്പെടുന്നില്ല എന്ന് കണ്ടത്‌കൊണ്ടാണ് ഇങ്ങനെ ജോലി ചെയ്യുവരുടെ വിവരം സ്പാര്‍ക്കിലൂടെ രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് സ്ഥിരം ജീവനക്കാരുടേത് (PEN) പോലെ താത്കാലിക എംപ്ലോയ്മെന്റ് നമ്പര്‍ (TEN) കൊടുക്കാന്‍ തീരുമാനിച്ചു. ഇതിനായി സോഫ്ട്‌വെയര്‍ തയ്യാറാക്കി നിലവിലെ താത്കാലികക്കാരെ സ്പാര്‍ക്കില്‍ രേഖപ്പെടുത്താനുള്ള ശ്രമം 2020 ജൂണോടെ 99.9 ശതമാനം പൂര്‍ത്തിയായി. അപ്പോഴാണ് കേരളത്തിലെ താത്കാലികമായി ജോലി ചെയ്യുന്നവരുടെ സമഗ്രമായ വിവരം സര്‍ക്കാരിന് ലഭിച്ചത്.
ഇനി മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരാരോപണം. സ്പാര്‍ക് പൂര്‍ത്തിയാകുന്നതിനു മുന്‍പ് ബജറ്റിനോടൊപ്പം വെയ്ക്കുന്ന സ്റ്റാഫ് അപ്പന്റിക്സ് എന്ന രേഖയുണ്ട്. അതില്‍ എല്ലാ വര്‍ഷവും താത്കാലികമായി ജോലി ചെയ്യന്നവരുടെ വിവരം നല്‍കാറുണ്ട്. അതനുസരിച്ചു യുഡിഎഫിന്റെ അവസാന വര്‍ഷം താത്കാലികമായി ജോലി ചെയ്തിരുന്നവരുടെ എണ്ണം 13418 ആയിരുന്നു. 2020-21 ലെ സ്റ്റാഫ് അപ്പന്റിക്‌സ് അനുസരിച്ച് 11674 ആണ്. അതിനാലാണ് ബജറ്റ് രേഖയിലെ വിവരം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചത്. സ്പാര്‍ക്കിലൂടെയുള്ള വിവരം ഇപ്പോഴാണ് പൂര്‍ത്തിയാകുന്നത്. ലഭ്യമായ വിവരമല്ലേ അറിയിക്കാന്‍ കഴിയൂ.
ഇങ്ങനെ സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പരിശ്രമ ഫലമായി പൂര്‍ത്തിയാക്കിയ വിവരമെടുത്താണ് പ്രതിപക്ഷനേതാവ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫ് സമയത്തെ ഈ വിഷയത്തിലെ അരാജകത്വം പരിഹരിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ നട്ടാല്‍ കുരുക്കാത്ത നുണകളാണ് അദ്ദേഹത്തിന്റെ ആയുധം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....