കേരള കോണ്‍ഗ്രസ് മാണി വിഭാഗം പോയതിന്റെ നഷ്ടം മാറ്റാന്‍ യു ഡി എഫിലേക്ക് മുസ്‌ളീം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കൊണ്ടുവരുന്നു. എന്നാല്‍ വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍ കടുത്ത അസംതൃപ്തിയിലാണ്.
കോണ്‍ഗ്രസിന്റെ സീററുകള്‍ കുറയുമെന്നും , ഹിന്ദു വോട്ടുകള്‍ ബിജെപി ക്യാപിലേക്കും സെക്കുലര്‍ വോട്ടുകള്‍ ഇടതുപക്ഷത്തേക്കും പോകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍ . അതുമാത്രമല്ല ലീഗിനും ഇവര്‍ക്കും കൂടി 40 സീറ്റിനു മുകളില്‍ മസരിക്കാന്‍ ആവശ്യപ്പെടുമെന്നും ഇവര്‍ സയക്കുന്നു.
കോട്ടയം, ആലപ്പുഴ , പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഈ സഖ്യം കരടുതയായി സീറ്റ് അവകാശപ്പെടുക. ലീഗ് ഇവരുടെ പിണതുണ കൂടാതെ തന്നെ 35 സീറ്റെന്ന അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.
വെല്‍ഫെയര്‍ പാര്‍ടിയെ നിയമസഭാ തെരഞ്ഞെടുപ്പോടെ മുന്നണിയിലെടുക്കാനാണ് ആലോചന. പാണക്കാട്ടെത്തിയ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ മുസ്ലിംലീഗ് നേതാക്കളുമായി ഇക്കാര്യം ചര്‍ച്ചചെയ്തു . വെല്‍ഫെയര്‍ പാര്‍ടി നേതാക്കളെ ഹസന്‍ അടുത്തദിവസം കാണും.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധാരണ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷി എന്ന നിലയിലാണ് ചര്‍ച്ച. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സീറ്റ് ചര്‍ച്ചകളടക്കം പുരോഗമിക്കയാണ്. മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് ജമാഅത്ത് സഖ്യത്തിന്റെ സൂത്രധാരന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി വെല്‍ഫെയര്‍ പാര്‍ടി നേതാക്കളുടെ കൂടിക്കാഴ്ചക്ക് അരങ്ങൊരുക്കിയതും കുഞ്ഞാലിക്കുട്ടിയായിരുന്നു. വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ്, വൈസ് പ്രസിഡന്റ് റസാഖ് പാലേരി എന്നിവരുമായായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച. എന്നാല്‍ അന്നത്തെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വേണ്ടത്ര താല്‍പ്പര്യമെടുത്തില്ലെന്ന പരാതി ലീഗിനുണ്ടായി. ഹസന്‍ കണ്‍വീനറായതോടെ ലീഗ് നീക്കത്തിന് ശക്തിയേറി.
എം എം ഹസന്‍ ജമാഅത്ത് അമീറുമായി ചര്‍ച്ച നടത്തി
യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും ജമാഅത് നേതാവുമായി രഹസ്യ കൂടിക്കാഴ്ച. ജമാഅത്ത് ഇസ്ലാമി സംസ്ഥാന അമീര്‍ എം ഐ അബ്ദുള്‍ അസീസിനെ നിലമ്പൂരിനടുത്തുള്ള വീട്ടിലെത്തിയാണ് ഹസന്‍ സന്ദര്‍ശിച്ചത്. പാണക്കാട് മുസ്ലിംലീഗ് നേതാക്കളുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് നിലമ്പൂരിലെത്തിയത്. വെല്‍ഫെയര്‍ പാര്‍ടിയെ യുഡിഎഫ് സഖ്യ കക്ഷിയാക്കുന്നതിന് മുന്നോടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....