സ്വര്‍ണകടത്ത് കേസ് , ലൈഫ് മിഷന്‍ വിഷയങ്ങളില്‍ ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ ചര്‍ച്ച നടത്താന്‍ ഇനി സി പി എം പ്രതിനിധി കള്‍ ചാനലുകളില്‍ ഇല്ല. ഈ കേസുകളില്‍ നിര്‍ണ്ണായകമായ പുതിയ കണ്ടത്തലുകള്‍ അന്വേഷണ സംഘങ്ങള്‍ നടത്തി അത് കോടതിയല്‍ എത്തിയതിനുശേഷം ചര്‍ച്ച ആകാം എന്ന നിലപാടിലാണ് പാര്‍ട്ടിയും ഇടതുമുന്നണിയും എന്ന് സൂചന.
സ്വപ്‌നയുടെ മൊഴിയും, ലൈഫ് മിഷന്‍ ഇടപാടുകളിലും ചാനലുകള്‍ സ്വന്തമായി വ്യാഖ്യാനം നടത്തി അതിന്റെ പുറത്ത് ചര്‍ച്ച നടത്തി നേതാക്കള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം പറയുന്നതിന് മറുപടി പറഞ്ഞ് പ്രശ്‌നം ലൈവായി നിര്‍ത്തേണ്ട സാഹചര്യം ഇല്ലന്നാണ് നിലപാട്.
നിലവില്‍ ഇതുവരെ കേസില്‍ സംസ്ഥാന സര്‍ക്കാരിലേക്ക് അന്വേഷണം നടത്തേണ്ട ഒരു സാഹചര്യവും ക്കരു ഏജന്‍സിയും എത്തിയിട്ടില്ല. കേസില്‍ കൂടുതല്‍ തവണ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി വിദേശത്തുവച്ച് ഇടപാട് നടത്തി എന്ന ആരോപണം ഉന്നയിക്കപ്പെട്ടതും ഇപ്പോള്‍ സര്‍ക്കാരിനെ ബാധിക്കാത്ത രീതിയിലാണ് പോകുന്നത്.
ഇദ്ദേഹം വിദേശത്തുപോയത് സ്വകാര്യ പാസ്‌പോര്‍ട്ടിലാണ് എന്നാണ് കണ്ടത്തിയിരിക്കുന്നത്. സര്‍വീസ് ചട്ടം അനുസരിച്ച്
ഐഎഎസ്, ഐപിഎസ് കേഡറുകളിലുള്‍പ്പെടെയുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു നടത്തുന്ന വിദേശ യാത്രകള്‍ക്കായാണ് ഔദ്യോഗിക പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. വെള്ള നിറത്തിലുള്ള ഇത്തരം പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിദേശത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി എന്ന പരിഗണന ലഭിക്കും. അതേസമയം, ഔദ്യോഗിക കാര്യങ്ങള്‍ക്കു മാത്രമേ ഇത്തരം യാത്രകളില്‍ അനുമതിയുള്ളൂ.
സ്വകാര്യ യാത്രകള്‍ ആള്‍ ഇന്ത്യസര്‍വീസ് നിയമം അനുസരിച്ച് അവര്‍ നടത്തുന്നതാണ്. ഇതില്‍ സര്‍ക്കാര്‍ യാത്രകള്‍ പെടില്ല. അതുകൊണ്ട് ഇതുവരെ ഉന്നയിച്ച ആരോപണങ്ങളും പിന്‍വലിക്കേണ്ടിവരും . സര്‍ക്കാര്‍ ഒദ്യോഗികമായി വിദേശത്ത് അയച്ചു എന്നുള്ളതായിരുന്നു പ്രതിപക്ഷ ആരോപണം.
മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നുവെന്നു വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയതിനു പിന്നാലെയാണു തീരുമാനം. നേരത്തേ 'ഏഷ്യാനെറ്റ് ന്യൂസി'ന്റെ ചര്‍ച്ചകള്‍ പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി പ്രതിനിധികളെ പാര്‍ട്ടി സെന്ററില്‍നിന്നു നിശ്ചയിച്ചു നിയോഗിക്കുന്ന രീതിയാണു സിപിഎം പിന്തുടരുന്നത്.
ഒരേ വിഷയം തന്നെ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ പങ്കെടുക്കേണ്ടെന്നാണു തീരുമാനമെന്നു നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ചാനലുകളിലെ മറ്റു ചര്‍ച്ചകളില്‍ പങ്കെടുക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....