News Beyond Headlines

28 Thursday
November

ഒടുവില്‍ സമ്മതിച്ചു മഹിളാ മോര്‍ച്ച നേതാവ് വന്നത് താന്‍ പറഞ്ഞിട്ട്

അബുദാബി മന്ത്രിതല സമ്മേളനത്തില്‍ വനിതാ നേതാവ് പങ്കെടുത്തത് താന്‍ ഇടപെട്ടിട്ടാണന്ന് സമ്മതിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഡ്രംബീറ്റ്സ് എന്നപേരില്‍ പിആര്‍ ഏജന്‍സി നടത്തുന്ന മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോനെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് തന്റെ അനുമതിയോടെയാണെന്ന് മുരളീധരന്‍ തന്നെ ഒടുവില്‍ വെളിപ്പെടുത്തി.

2019 നവംബറിലാണ് ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനം അബുദാബിയില്‍ ചേര്‍ന്നത്. മന്ത്രിമാര്‍ക്കുപുറമെ പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഈ സമ്മേളനത്തിലാണ് വനിതാ നേതാവ് പങ്കെടുത്തത്. നഗ്‌നമായ ചട്ടലംഘനമാണ് കേന്ദ്രസഹമന്ത്രി നടത്തിയതെന്നാണ് സി പി എം ആാേപിക്കുന്നത്.. മന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടാത്തയാള്‍ വേദി പങ്കിട്ടത് പാര്‍ട്ടിക്കുള്ളിലും പ്രശ്‌നമാണ്.

മുരളീധരന്റെ അനുമതിയോടെയാണ് പങ്കെടുത്തതെന്ന് ഫേസ്ബുക്കില്‍ സ്മിതാ മേനോന്‍ കുറിച്ചു. മീഡിയ എന്‍ട്രി ഉണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ സമാപന ദിവസം വന്നോളാന്‍ അനുവാദം തന്നു. സ്വന്തം ചെലവിലാണ് കൊച്ചിയില്‍നിന്ന് പോയത്'-- കുറിപ്പില്‍ പറയുന്നു.ഞായറാഴ്ച കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ഞാനെങ്ങനെ അനുമതി കൊടുക്കാനെന്ന് ആദ്യം ചോദിച്ച മുരളീധരന് പിന്നീട് തിരുത്തേണ്ടിവന്നു. സ്മിത മേനോന്റെ കുറിപ്പ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു തിരുത്തിപ്പറഞ്ഞത്.

സ്വന്തം ചിലവില്‍ ആ യോഗത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് പി ആര്‍ കമ്പനിക്ക് എന്തു നേട്ടം എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ഇതിനുവേണ്ടിമാത്രം ഫ്‌ളൈറ്റില്‍ പോയി എന്നാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിനിടെ ബിജെപി നേതാവ് മുകുന്ദന്‍ വീണ്ടും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തു വന്നിട്ടുണ്ട്. മുരളീധരനെ ലക്ഷമിട്ടാണ് ഈ നീക്കവും.
ബിജെപി നേതൃത്വത്തിന് ആവേശം മാത്രം പോരാ ആദര്‍ശവും വേണമെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. ആദര്‍ശവും സംഘടനാ രാഷ്ട്രീയവും പരസ്പര പൂരകമാണ്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നതിലാണ് നേതൃത്വത്തിന്റെ വിജയം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആവേശമുണ്ട്.

അതുകൊണ്ട് മാത്രം പാര്‍ടി മുന്നേറില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടും ഫലവും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാണിത് പുറത്തുവിട്ടത്. സംഭാഷണത്തില്‍നിന്ന്: ബിജെപിക്കായി ചാനലുകളിലിരുന്ന് സംസാരിക്കുന്ന ചിലരുടെ ഭാഷയും പ്രയോഗവും ശ്രദ്ധിക്കണം. അതേപ്പറ്റിയുള്ള വിമര്‍ശത്തിലെ ശരിയും നന്മയും തിരിച്ചറിയുകയാണ് വേണ്ടത്. വീട്ടില്‍ പറഞ്ഞിട്ട് അംഗീകരിക്കാതിരിക്കുമ്പോഴാണല്ലോ നാട്ടില്‍ പറയുക. ശോഭാ സുരേന്ദ്രന് പാര്‍ടി ചുമതല നല്‍കി. സംസ്ഥാന പ്രസിഡന്റാണ് അവരെ നിയമിച്ചത്.

എന്തുകൊണ്ടവര്‍ മാറിനില്‍ക്കുന്നെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം സുരേന്ദ്രനുണ്ട്. ചെയ്ത തെറ്റിനെ ഏറ്റുപിടിക്കുന്നതാവരുത് നേതൃത്വം. തെറ്റ് കണ്ടാല്‍ ഇടപെടണം. നേതൃത്വത്തില്‍ പുതിയ ആളുകള്‍ വരണം. എന്നാല്‍ അനുഭവവും പ്രവര്‍ത്തന പരിചയവുമുള്ളവരെ അവഗണിച്ചാകരുത് അത്. പാര്‍ടി വളര്‍ത്താന്‍ കഷ്ടപ്പെട്ടവരെ മറക്കരുത്. എ പി അബ്ദുള്ളക്കുട്ടിയും ടോം വടക്കനുമൊക്കെ ദേശീയ നേതൃനിരയിലെത്തി. നല്ലത്. പക്ഷേ പാര്‍ടി പരിപാടിയിലെ ഒരു ചോദ്യം ചോദിച്ചാല്‍ ഇന്ന് വലിയ സ്ഥാനത്തിരിക്കുന്നയാള്‍ക്ക് ഉത്തരം പറയാനാകുമോ.

പുണെയില്‍ ബിജെപിക്ക് നേതൃപരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട്. പാര്‍ടി ചരിത്രവും പ്രവര്‍ത്തനവും പഠിപ്പിക്കാനുള്ള കേന്ദ്രമുള്ളത് നല്ലതാണ്. സ്ഥാനമല്ല പ്രസ്ഥാനമാണ് വലുതെന്ന് ആരും മറക്കരുത്. ജനകൃഷ്ണമൂര്‍ത്തിക്കുശേഷമാണ് നോമിനേഷന്‍ രീതി പാര്‍ടിയില്‍ ശക്തമായത്. ഇത് ബിജെപിക്ക് ഗുണകരമല്ലെന്നും മുകുന്ദന്‍ പറഞ്ഞു.

പാര്‍ടിക്കുള്ളില്‍ ഒരുവിഭാഗം തഴഞ്ഞതിനെ തുടര്‍ന്ന് 12 വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കുകയാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പഴയകാല നേതൃനിരയിലെ പ്രധാനിയായ മുകുന്ദന്‍. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു തിരിച്ചുവരവിനായുള്ള താല്‍പ്പര്യം കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ള പക്ഷത്തിന്റെ എതിര്‍പ്പില്‍ മുടങ്ങി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....