News Beyond Headlines

28 Thursday
November

തലവേദനയാകുന്നു ജനതാദള്ളിലെ തര്‍ക്കം

ജോസ് കെ മാണി ഇടത്തേക്ക് വരുന്ന ഘട്ടത്തില്‍ ജനതാദള്ളില്‍ പിളര്‍പ്പുണ്ടായി ഒരു വിഭാഗം മുന്നണിവിടുമോ എന്ന് ആശങ്ക . കേന്ദ്ര നേതൃത്വത്തെ പോലും തള്ളി ഒരു കൂട്ടര്‍ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതാണ് പ്രശകനങ്ങള്‍ക്ക് കാരണം.

പാര്‍ട്ടിയിലെ ചേരിപ്പോരു ശക്തമായതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. അതാണ് ജനതാദള്‍ (എസ്) സംസ്ഥാന നേതൃത്വം തള്ളിയിരിക്കുന്നത്.
കോര്‍ കമ്മിറ്റി അംഗങ്ങളായ സി.കെ.നാണു, കെ.കൃഷ്ണന്‍കുട്ടി, മാത്യു ടി.തോമസ്, എ.നീലലോഹിതദാസ് എന്നിവരെ കേന്ദ്രീകരിച്ചുള്ള ചേരിതിരിവാണു ദളിനെ ആഭ്യന്തരക്കുഴപ്പത്തിലാക്കിയത്. ഇവര്‍ക്കിടയിലെ തര്‍ക്കം രൂക്ഷമായപ്പോള്‍ ഇടപെട്ട ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡ, നാണു എടുത്ത ചില പാര്‍ട്ടി നിയമനങ്ങള്‍ റദ്ദാക്കി.
ഇതു വ്യക്തമാക്കി ദള്‍ വര്‍ക്കിങ് പ്രസിഡന്റ് ബി.എം.ഫാറുഖ് നല്‍കിയ സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലെന്ന്, പക്ഷേ നാണു മറുപടി നല്‍കി. മന്ത്രി കൃഷ്ണന്‍കുട്ടിയും നീലനും ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഗൗഡയുടെ ഇടപെടല്‍.
സംസ്ഥാന നിര്‍വാഹക സമിതി എടുത്ത തീരുമാനങ്ങള്‍ മാറ്റണമെങ്കില്‍ അതേ ഘടകം ചര്‍ച്ച ചെയ്‌തേ പറ്റൂവെന്നു പ്രസിഡന്റ് സി.കെ.നാണു കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

കോട്ടയം ജില്ലാ പ്രസിഡന്റായി മാത്യു ജേക്കബിനെ നിയമിച്ചതു റദ്ദാക്കണമെന്നു കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലാ നേതൃയോഗത്തില്‍ പങ്കെടുത്താണു നാണു ആ നിര്‍ദേശം നിരാകരിച്ചത്.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായുള്ള ചന്ദ്രകുമാറിന്റെ നിയമനം ഉപേക്ഷിക്കണമെന്ന കേന്ദ്ര നിര്‍ദേശവും നാണു തള്ളി. സംസ്ഥാന നിര്‍വാഹക സമിതിയുടെ അംഗീകാരത്തോടെയാണ് ഈ രണ്ടു നിയമനങ്ങളുമെന്നും കേന്ദ്ര നിര്‍ദേശത്തിന്റെ പേരില്‍ അതു റദ്ദാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. നാണുവിനൊപ്പം നില്‍ക്കുന്ന ജോര്‍ജ് തോമസ് അദ്ദേഹം വഹിക്കുന്ന വനം വികസന കോര്‍പറേഷന്‍ അധ്യക്ഷ പദവി കേന്ദ്ര നിര്‍ദേശപ്രകാരം രാജിവച്ചെങ്കിലും കത്ത് നാണു കേന്ദ്രത്തിനു കൈമാറിയില്ല. രണ്ടു പദവികള്‍ വഹിക്കുന്നതിനാല്‍ അതിലൊന്ന് ഉപേക്ഷിക്കണമെന്നായിരുന്നു ഗൗഡയുടെ നിര്‍ദേശം.

മന്ത്രി കൃഷ്ണന്‍കുട്ടിയും നീലനും നാണുവിനെതിരെ ഗൗഡയ്ക്കു വീണ്ടും പരാതി നല്‍കി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ സംസ്ഥാന നേതൃയോഗം വിളിച്ചെങ്കിലും കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി മാറ്റിവച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....