News Beyond Headlines

28 Thursday
November

ചെന്നിത്തലയുടെ തലയില്‍ആപ്പിള്‍ , ഗ്രാവിറ്റി പോയ കഥകള്‍

ചകോരന്‍

ലൈഫ് മിഷന്‍ അഴിമതി കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പരാമര്‍ശിക്കപ്പെട്ടതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കേസിന്റെ കഥകളില്‍ നിന്ന് പിന്‍വാങ്ങി. അങ്ങനെ മാറയിട്ടില്ലപ്പാ എന്ന അവര്‍ പറഞ്ഞേക്കാം.
ഓണ്‍ ലൈന്‍ മാധ്യമങ്ങളിലകടക്കം നിറഞ്ഞു നിന്നിരുന്ന ഡിക്റ്റീവ് കഥകള്‍ എല്ലാം വെള്ളിയാഴ്ച്ച മുതല്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ് . ചെന്നിത്തല നല്‍കിയ പ്രോട്ടോക്കള്‍ നിയമവ്യാഖാനം കൂടി ആധികാരികമായി സമര്‍ത്ഥിച്ചതോടെ ഇതുവരെ തങ്ങള്‍ ജലീലിനെതിരെ നല്‍കിയ വാര്‍ത്തകള്‍ പിന്‍വലിക്കേണ്ട ദുസ്ഥിതിയാണ് പലര്‍ക്കും.
ഐ എസ് ആര്‍ ഒ ചാരക്കേസില്‍ അന്ന് എ ഗ്രൂപ്പിനുവേണ്ടി കഥകള്‍ മെനഞ്ഞവര്‍ തന്നെയാണ് ഇന്നും വളരെ കൃത്യതയോടെ കഥകള്‍ എല്ലാ മാധ്യമങ്ങള്‍ക്കും എത്തിച്ചു കൊടുക്കുന്നത്.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് ചെന്നിത്തലയ്ക്കെതിരെ ഐ ഫോണ്‍ വിവാദം ഉയര്‍ന്നത്. അതിനിപ്പോള്‍ പ്രോട്ടോകോള്‍ ലംഘനത്തിന്റെ ഗൗരവം കൈവന്നിരിക്കുന്നു. കോണ്‍സുലേറ്റ് സമ്മാനിച്ച ഐ ഫോണ്‍ രമേശ് ചെന്നിത്തല കൈപ്പറ്റിയോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സ്വര്‍ണക്കടത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തത വരുത്തേണ്ടിവരും. നറുക്കെടുപ്പില്‍ സമ്മാന വിതരണം ചെയ്തുവെന്നാണ് ചെന്നിത്തല ഒടുവില്‍ പറഞ്ഞത്. പ്രോട്ടോകോള്‍ കൈപ്പുസ്തകത്തിലെ 38(സി) പ്രകാരം നറുക്കെടുപ്പ് നയതന്ത്രപരിധിയില്‍ വരില്ല. ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം കുറ്റകരവുമാണ്. കോണ്‍സുലേറ്റിന്റെ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതാര്? സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആണെങ്കില്‍ ഇരുവരും തമ്മിലുള്ള പരിചയം, കൂടിക്കാഴ്ചകള്‍, ടെലിഫോണ്‍ സംഭാഷണം എന്നിവയടക്കം അന്വേഷണ പരിധിയില്‍ വന്നേക്കും.
അതിലും പ്രധാനം കോടിതിയല്‍ ചെന്നത്തല തന്റെ നിലപാട് വ്യക്തമാക്കേണ്ടിവരും. ഇതു സംബന്ധിച്ച ഒരു വാര്‍ത്തകളും മലയാള മാധ്യമങ്ങളില്‍ ഒന്നും വന്നു കാണുന്നതേയില്ല. എന്തുകൊണ്ടാണ് എന്ന് ചോദിക്കരുത് അത് അങ്ങനെയാണ്. കാര്യം ഭരണപക്ഷത്തിനെതിരെ എന്തു എഴുതാം പറയാം. അതിന്റെ മൂലവും പൂരാടവും നമ്മള്‍ തിരക്കരുത്.
ലാവലിന്‍ കേസില്‍ നമ്മള്‍ ഇത് ഏറെ വായിച്ചതാണ്. അതിന് മുന്‍പ് ചാരക്കേസില്‍ ഓ അമ്പോ ഇപ്പോഴും കുളിരുകോരണ് മാലിപെണ്ണിന്റെ കഥകള്‍….
അല്ല എന്തിരപ്പീ ഈ കേസുകളൊക്കെ നിങ്ങള്‍ ഇങ്ങനെ വിട്ടു കളയണത്.
ആദ്യം കള്ളക്കടത്ത്, അതില്‍ നമ്മുടെ മുഖ്യന്റെ ഓഫീസ് ആരോ വിളിച്ചൂന്നു പറഞ്ഞില്ലേ…
അതാരാണ്്….
ദേ അതു കഴിഞ്ഞപ്പോ പറഞ്ഞു ജലീല്‍ മന്ത്രി ഇപ്പോ അകത്താകും എന്ന് … എന്തായി ആ കേസ്..

ഉവ്വേ അതിനിടയില്‍ ശിവശങ്കരന്‍ എന്നൊരു ഉദ്യോഗ പ്രമാണി. മൂപ്പര് ഇപ്പോഴും തിരുവനന്തപുരത്തുണ്ട്. പക്ഷെ പുറകെ പോയവര്‍ ഒന്നും ഇപ്പോള്‍ മിണ്ടണില്ല.
ഈ കേസൊക്കെ വിട് അങ്കമാലി കോടതിയില്‍ ഒരു കേസുണ്ട്
ലേ അതു തന്നെ നമ്മടെ സിനിമാ നടന്റെ കേസ്
അതില്‍ ഒരു മാഡം ഉണ്ടന്ന് എല്ലാവരും പറഞ്ഞായിരുന്നു. ആ രാപ്പാ ആ മാഡം …..

ഇനി ഉണ്ട് മറ്റൊരു കക്ഷി നമ്മുടെ ഡോക്റ്റര്‍ ഐ എസ് എസ് കാരന്റെ കൂടെ ഉണ്ടായിരുന്നു പെണ്‍കിളി… ആരാപ്പാ അത്. ഓള്‍ക്ക് എന്താ പണി …. ആ വര്‍ാത്തയെന്താ വിട്ടത്.

ഇനി ഒരു രഹസ്യം പറയാം… സ്വര്‍ണകടത്ത് കേസില്‍ നമ്മള്‍ക്ക് എല്ലാം വേണ്ടപ്പെട്ട സിനിമാക്കാരുണ്ട്. കക്ഷിയുടെ കണക്കുപിള്ളയെ അധികാരികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. അത് നിങ്ങളാരും അറിഞ്ഞില്ലായിരുന്നോ………

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....