സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതുപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണുകള്‍ വാങ്ങി നല്‍കിയിരുന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയതോടെ പുതിയബന്ധങ്ങളും വെളിപ്പെട്ടു തുടങ്ങി. അതിനപ്പുറം ഇടപാടുകള്‍ യു എ ഇ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ടാണന്നുള്ളതിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.
കേസ് ആരംഭിച്ചഘട്ടം മുതല്‍ സ്വപ്‌നാ സുരേഷിന്റെ രാഷ്ട്രീയ സൗഹൃദങ്ങളിലേക്ക് അന്വേഷണം പോകണം എന്നുള്ളതാണ് പല സി പി എം നേതാക്കളും ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിരിക്കുന്ന പുതിയ ഗ്രൂപ്പ് യുദ്ധത്തില്‍ ചെന്നിത്തലെ വീഴ്ത്താനുള്ള ആയുധമായിരിക്കുകയാണ് ഐ ഫോണ്‍.
എ ഗ്രൂപ്പിന്റെ സൈബര്‍ പോരാളികള്‍ മാമനോട് ഒന്നും തോന്നല്ലേ മക്കളെ എന്ന ക്യാപ്ഷനോടെ ചെന്നിത്തല വിരുദ്ധകാംപയ്ന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ി സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ കടി വരുമ്പോള്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമോ എന്ന ആശങ്കയുണ്ട്.
സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുള്ളത്. 2019 ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്കും വേദിയിലെ മറ്റ് അതിഥികള്‍ക്കും നല്‍കാനായി അഞ്ച് ഐ ഫോണ്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടെന്നാണ് സന്തോഷിന്റെ ഹര്‍ജിയില്‍ പറയുന്നത്.
സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം അഞ്ച് ഫോണും വാങ്ങി നല്‍കിയതായും അവ ചെന്നിത്തലയ്ക്കും മറ്റ് അതിഥികള്‍ക്കും നല്‍കിയതായും ഹര്‍ജിയില്‍ പറയുന്നു. 2019 നവംബര്‍ 29ന് ഫോണുകള്‍ വാങ്ങിയതിന്റെ ബില്ലും സന്തോഷ് കോടതിയില്‍ ഹാജരാക്കി. ലുലുമാളില്‍ നിന്നാണ് ശ്ശാണുകള്‍ വാങ്ങിനല്‍കിയത്.
ഭാവിയില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നിര്‍മാണ കരാറുകള്‍ പ്രതീക്ഷിച്ചാണ് കമ്മീഷന്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....