News Beyond Headlines

27 Wednesday
November

കേരളം ഭയക്കേണ്ട , ഈ വര്‍ദ്ധന താഴും

കേരളത്തില്‍ കോവിഡ് വ്യാപന നിരക്ക് ഇനി കുറയുകയേയുള്ളൂവെന്ന് ഐസിഎംആര്‍ ഗവേഷണകേന്ദ്രത്തിലെ വിദധര്‍. മൊത്തം ജനസംഖ്യയുടെ 30 ശതമാനംപേര്‍ അണുബാധിതരായാല്‍ രോഗവ്യാപനം മൂര്‍ദ്ധന്യത്തിലെത്തിയതായി കണക്കാക്കാം. കേരളത്തില്‍ തിങ്കളാഴ്ചവരെ 1,79,982 ലക്ഷം പേരാണ് അണുബാധിതര്‍. ഐസിഎംആറിന്റെ സീറോ സര്‍വേ പ്രകാരം പോസിറ്റീവായ ഒരു കേസിലൂടെ ചുരുങ്ങിയത് 80 പേരിലെങ്കിലും വൈറസ് വ്യാപനമുണ്ടാകും. 80ന് പകരം 60 പേരില്‍ വ്യാപനമുണ്ടായതായി കണക്കാക്കിയാല്‍ ഒരു കോടി എട്ട് ലക്ഷം പേരില്‍ വൈറസ് ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യ 3.6 കോടിയായി എടുത്താല്‍ ഇതിന്റെ 30 ശതമാനം ഒരു കോടി എട്ട് ലക്ഷംവരും. തമിഴ്നാട്ടില്‍ പത്ത് ലക്ഷം പേരില്‍ 7615 പേര്‍ അണുബാധിതരാണ്. കര്‍ണാടകത്തില്‍ ഇത് 8693 ആണ്. ആന്ധ്രയില്‍ 12,614 ഉം. അതേസമയം, കേരളത്തില്‍ 4997 ആണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്കിലും കേരളം പിന്നിലാണ്. തമിഴ്നാട്ടില്‍ 1.77 ശതമാനം, കര്‍ണാടകം-1.87. ആന്ധ്ര 0.93. കേരളത്തില്‍ 0.57 ശതമാനംമാത്രമാണ്. കേരളം ഇപ്പോഴും സുരക്ഷിതമാണെന്നുതന്നെയാണ് എന്റെ വിശ്വാസം. വല്ലാതെ പേടിക്കേണ്ട കാര്യമില്ല. എന്നാല്‍, ജാഗ്രത ഒട്ടും കുറയരുത്. ഇതിനിടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി രോഗമുക്തരുടെ സഹകരണം തേടി സര്‍ക്കാര്‍. പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒക്ടോബര്‍ ഒന്ന് മുതല്‍ കോട്ടയം ജില്ലയില്‍ പ്രത്യേക ക്യാംപയിന്‍ ആരംഭിക്കും. പ്രതിദിനം അഞ്ച് പേരെ വീതം പങ്കെടുപ്പിച്ച് നൂറ് ദിവസം കൊണ്ട് 500 പേരുടെ പ്ലാസ്മ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ''സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്നവരുടെ ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി നടത്തിവരുന്നുണ്ട്. ഇതിനാവശ്യമായ പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കുന്നതിന് കോവിഡ് രോഗമുക്തരായവരുടെ സഹകരണം ആവശ്യമാണ്. ഇവര്‍ക്ക് പ്ലാസ്മദാനം ചെയ്തവര്‍ക്ക് നിലവില്‍ ചികിത്സയിലുള്ളവരെ സഹായിക്കാനാവും. രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് പ്ലാസ്മ തെറാപ്പിക്ക് ഉപയോഗിക്കുന്നത്. പതിനെട്ടിനും അമ്പത് വയസ്സിനുമിടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. സാധാരണ രക്തദാനത്തേക്കാള്‍ ലളിതമായ നടപടിയാണിത്. രോഗം ഭേദമായി രണ്ടാഴ്ചയെങ്കിലും കഴിഞ്ഞവര്‍ക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്മ നല്‍കാം. പ്ലാസ്മ ലഭിക്കാത്ത പ്രശ്നം തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഈ പ്രശ്നം പരിഹരിക്കാനാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്''. മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത കോവിഡ് ചികിത്സയുള്ള എല്ലാ ആശുപത്രികളിലും ഉറപ്പാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കാവശ്യമായ ഓക്സിജന്‍ സൗജന്യമായി നല്‍കാമെന്നാണ് ബിപിസിഎല്‍, പ്രോഡെയര്‍ എയര്‍ പ്രൊഡക്ട്സ് എന്നിവര്‍ സംയുക്തമായി എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....