News Beyond Headlines

27 Wednesday
November

ബെന്നി രാഹുല്‍ ഗ്രൂപ്പില്‍, പോരിന് തിരുവഞ്ചൂരിനെ ഒപ്പം കൂട്ടുന്നു

കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഹൈക്കമാന്റിനൊപ്പം നില്‍ക്കുന്ന പുതിയ ഗ്രൂപ്പിന്റെ ഭാഗമാവാന്‍ ബെന്നി ബഹനാന്‍. കേരളത്തില്‍ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം പോയെങ്കിലും സാമുദായിക സംതുലനാവസ്ഥ നിലനിര്‍ത്താന്‍ കേന്ദ്രത്തില്‍ നിന്ന് പോസ്റ്റ് ഒപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് ബെന്നി ബഹനാന്‍. ഐ ഗ്രൂപ്പിന്റെ പാര്‍ലമെന്റ് സീറ്റായിരുന്ന ചാലക്കുടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചോദിച്ചു വാങ്ങിച്ചത് ഹൈക്കമാന്റാ യായിരുന്നു. എന്നും ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്ന ബെന്നി ബഹനാനോട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായതോടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എം.എം ഹസനുവേണ്ടി ഒഴിയാന്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പക്ഷെ ഹൈക്കമാന്റ് പറയണം എന്ന സ്റ്റാന്റ് ബെന്നി എടുത്തു. വര്‍ഷങ്ങളായി കണ്‍വീനര്‍ സ്ഥാനം എ ഗ്രൂപ്പിനായിരുന്നു. പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന സമവാക്യം മുന്‍നിര്‍ത്തിയാണ് ബെന്നിയോടു കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ പിന്നെ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്. ബാക്കി ഉള്ളവര്‍ ഒഴിഞ്ഞാല്‍ താന്‍ ഒഴിയാം എന്ന് ബെന്നി മറുപടി നല്‍കി. വര്‍ഷങ്ങളായി തങ്ങള്‍ കൈവശം വച്ചിരുന്ന കണ്‍വീനര്‍ സ്ഥാനം തിരികെ നല്‍കണമെന്ന് ഹൈക്കമാന്‍ഡിനോടും കെപിസിസി പ്രസിഡന്റിനോടും എ ഗ്രൂപ്പ് കഴിഞ്ഞ ആഴ്ച്ച ആവശ്യപ്പെട്ടു. പക്ഷെ ഹൈക്കമാന്റ് വഴങ്ങിയില്ല.പിന്നീട് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആക്രമണം തുടങ്ങിയതോടെയാണ് ബെന്നി മാറിയത്. ആഭ്യന്തരമന്ത്രി സ്ഥാനം നഷ്ടമായതുമുതല്‍ തിരുവഞ്ചൂര്‍ ഖിന്നനായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലും എഗ്രൂപ്പിനെ നയിച്ചിരുന്ന നേതാവ് എന്ന നിലയിലും ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ തിരുവഞ്ചൂരിനു നഷ്ടമായി. അത് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. സമാന സാഹചര്യമാണ് ബെന്നി ബെഹാന്നനും വന്നു പെട്ടിരിക്കുന്നത്. എ ഗ്രൂപ്പിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണ ബെന്നി ബഹന്നാനു നഷ്ടമായിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ നിഴലായ നേതാവാണ് ആ സ്ഥാനത്ത് നിന്നും ഇപ്പോള്‍ അകന്നു നില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് പ്രഭാവമില്ലാത്ത കാലത്ത് പോലും ഉമ്മന്‍ ചാണ്ടിക്ക് പിന്നില്‍ അടിയുറച്ച് നിന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് ബെന്നി ബെഹന്നാന്‍. യുഡിഎഫ് കണ്‍വീനര്‍ പദവി ഒഴിച്ച് ബെന്നിക്ക് ഇതുവരെ വന്ന പദവികള്‍ മുഴുവന്‍ ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം നിന്ന് നേടിയതാണ്. അതേ അവസ്ഥയാണ് തിരുവഞ്ചൂരും. അതിനാല്‍ രണ്ടു പേരും ഒരുമിച്ച് നീങ്ങാനുള്ള നീക്കത്തിലാണ്. പത്തനംതിട്ടയിലെയും , വടക്കന്‍ കേരളത്തിലെയും സമാന മനസുള്ള നേതാക്കളെ ഒന്നിച്ച് നിര്‍ത്താനുള്ള നീക്കം ബെന്നി തുടങ്ങിക്കഴിഞ്ഞു.  

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....