News Beyond Headlines

27 Wednesday
November

ഉമ്മന്‍ചാണ്ടിയെ അംഗീകരിക്കണം വിട്ടുവീഴ്ച്ചയില്ല കടുപ്പിച്ച് എ ഗ്രൂപ്പ്

അടുത്തമുഖ്യമന്ത്രിയായി ഉമ്മചാണ്ടിയെ അംഗീകരിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേടിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കും വരെ വിട്ടു വീഴ്ച്ചയില്ലന്ന് എ ഗ്രൂപ്പ്. വേണ്ടി വന്നാല്‍ ഒരു പാര്‍ട്ടിപോലെ മാറി നില്‍ക്കാനുള്ള തീരുമാനത്തിലാണ് ഉമ്മചാണ്ടിയുടെ വിശ്വസ്ഥര്‍. രമേശ് ചെന്നിത്തലെയെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പി ആര്‍ നീക്കങ്ങളില്‍ കടുത്ത പ്രതിഷേധവുമായി മറുവശത്ത് ചരടുവലികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് കെ സി ജോസഫ്. കോട്ടയത്തേക്ക് തട്ടകം മാറാന്‍ തീരുമാനിച്ചിരിക്കുന്ന കെസി ജോസഫ് തിരുവഞ്ചൂരിനെയും ഒഴിവാക്കിയാണ് കരുക്കള്‍ നീക്കുന്നത്. എ ഗ്രൂപ്പ് നിസഹകരണം തുടര്‍ന്നാല്‍ വെട്ടിലാവും പ കെ ആന്റണിയും കെ സി വേണംുഗോപാലുമാണ്. . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കലെത്തിയതോടെ യുഡിഎഫ് ഘടകക്ഷികളും കോണ്‍്ഗ്രസ് ഗ്രൂപ്പ് പോരില്‍ അസംതൃപ്തരാണ്. ഇത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നനിലയാതിനാല്‍ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. പക്ഷെ കെ സി ജോസഫ് അടക്കമുള്ള നേതാക്കള്‍ അതിനെ പിന്‍തുണച്ചില്ല. കണ്‍വീനര്‍ സ്ഥാനം രാജിവച്ചെങ്കിലും ബെന്നിയോട് ഒരു തരത്തിലും വിട്ടുവീഴ്ച വേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. തന്റെ വാക്കു കേള്‍ക്കാത്ത ബെന്നിയോട് കടുത്ത അമര്‍ഷമാണ് ഉമ്മന്‍ചാണ്ടിക്ക്. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തയാറാകാതിരുന്ന ബെന്നി ബഹനാനെതിരെ എ ഗ്രൂപ്പ് നടത്തുന്ന പടയൊരുക്കം ജൂലൈയിലാണ് തുടങ്ങിയത്. അതുപോലെ തന്നെ യുഡിഎഫ് കണ്‍വീനറായുള്ള ബെന്നിയുടെ പ്രവര്‍ത്തനങ്ങളും വിവാദത്തില്‍ കലാശിച്ചിരുന്നു. ജോസ് കെ. മാണി വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ എടുത്ത തീരുമാനം പുറത്താക്കി എന്ന രീതിയില്‍ ബെന്നി അവതരിപ്പിച്ചതു പ ഗ്രൂപ്പിന് കടുത്തഅമര്‍ഷത്തിനു കാരണമായിരുന്നു. ഇതൊടുവില്‍ ജോസ് വിഭാഗത്തിന്റെ യുഡിഎഫ് വിട്ടുപോക്കിനും വഴിമരുന്നായി മാറി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....