കോഴിക്കോട്: ബെന്നി ബെഹനാന്റെയും കെ മുരളീധരന്റെയും രാജിയെ ചൊല്ലി യുഡിഎഫില്‍ അസ്വാരസ്യം വര്‍ധിക്കുന്നു. കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ചില നിലപാടുകള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് മുസ്ലിംലീഗ് ആരോപിച്ചു. ബെന്നിയുടെയും മുരളീധരന്റെയും രാജിയില്‍ മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്. ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയും മുമ്പ് അതേക്കുറിച്ച് മുന്നണിയില്‍ ആലോചന നടന്നില്ലെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം മുന്നണിയെ ബാധിക്കുന്നുവെന്നുമാണ് ലീഗിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുന്നോട്ട് പോകുന്നതിനിടെയുണ്ടായ കണ്‍വീനറുടെ രാജി മുന്നണിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വിമര്‍ശനമുയരുകയാണ്. കഴിഞ്ഞദിവസമാണ് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാനും പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തില്‍ നിന്ന് കെ.മുരളീധരനും രാജി പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കൊഴുത്തു. നിയമസഭയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിക്കാത്തതും കെപിസിസി പുന:സംഘടനയിലെ അതൃപ്തിയും മുരളീധരന്റെ രാജിക്ക് പിന്നിലെ കാരണങ്ങളാണ്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരമുഖത്ത് നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ അതൃപ്തി പരസ്യമാക്കി രണ്ട് പേര്‍ രാജിവച്ചത്. കെപിസിസി അദ്ധ്യക്ഷനായ മുല്ലപ്പളളി രാമചന്ദ്രനെതിരെ എ-ഐ ഗ്രൂപ്പുകള്‍ ശക്തമായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളില്‍ സിപിഎമ്മും എല്‍ഡിഎഫും അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ തന്നെ രാജിവച്ചത്. എ ഗ്രൂപ്പുമായി ഏറ്റുമുട്ടി രാജിവച്ച ബെന്നിയുടെ അടുത്ത നീക്കം പ്രധാനമാണ്. രമേശ് ചെന്നിത്തലയോട് അടുത്ത ബെന്നി ഐ ഗ്രൂപ്പില്‍ സജീവമാകുമോയെന്നാണറിയേണ്ടത്. ബെന്നിയുടെ രാജിക്ക് തൊട്ടുപിന്നാലെയാണ് മുരളീധരന്റെ അപ്രതീക്ഷിത രാജിയും തുറന്ന് പറച്ചിലും. വേണ്ടാത്തിടത്ത് വലിഞ്ഞ് കേറി നില്‍ക്കേണ്ടെന്ന മുരളിയുടെ പരാമര്‍ശം നേതൃത്വത്തിനെതിരായ പരസ്യനിലപാടാണ്. വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റില്‍ വീണ്ടും മത്സരിച്ച് സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ താത്പര്യം പ്രകടിപ്പിച്ച മുരളിധരന്റെ ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇതാണ് നേതൃത്വത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. ഉമ്മന്‍ചാണ്ടിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനുളളിലെ പൊട്ടിത്തെറിയെന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....