സമീക്ഷ നാലാം ദേശീയ സമ്മേളനനത്തിന്റെ ഭാഗമായി നടന്നു വന്നിരുന്ന ബ്രാഞ്ച് സമ്മേളനങ്ങൾക്കു ഇന്നലെ (27 / 09 /2020 ) സമാപനമായി. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്തു ഓൺലൈൻ ആയീ ആണ് സമ്മേളനങ്ങൾ നടന്നത്. ദേശീയ സമ്മേളനം വൻ വിജയമാക്കാൻ ഉതകുന്ന ചർച്ചകളും നിർദ്ദേശങ്ങളും ആയിരുന്നു സമ്മേളനങ്ങളിൽ ഉയർന്നു വന്നത്. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ, സംഘ പരിവാർ രാഷ്ട്രീയത്തിന് എതിരായി കേരളത്തിലെ മതേതര ഇടതുപക്ഷ സർക്കാരിന്റെ തുടർ ഭരണം, വികസന പെരുമഴ നടത്തുന്ന കേരള സർക്കാരിനെതിരെ വലതു പക്ഷ മാധ്യമങ്ങളുടെ നുണ പ്രചരണം എന്നിങ്ങനെ സമകാല രാഷ്ട്രീയ വിഷയങ്ങളിൽ സമ്മേളനങ്ങൾ പ്രമേയം അവതരിപ്പിച്ചു. ഇനി ഒക്‌ടോബർ നാലാം തിയതി നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ആവേശത്തിലാണ് UK യിലെ ഇടതുപക്ഷ പ്രവർത്തകർ. UK യിലെ എന്നല്ല ഒരുപക്ഷെ ലോകത്തിലെ തന്നെ പ്രവാസികളുടെ ഇടയിൽ ആദ്യമായീ ആവും ഒരു സംഘടന വെബ്ബിനാറായി ദേശീയ സമ്മേളനം നടത്തുന്നത്. 2019 ഹീത്രൂ യിൽ നടന്ന സമ്മേളനത്തിന് ശേഷം നാലാം സമ്മേളനം UK യിലെ ഇടതു സഹയാത്രികരുടെ ഒരു ശക്തി പ്രകടനം തന്നെ ആകുമായിരുന്നപ്പോൾ ആണ് കോവിഡ് മഹാമാരി ലോകത്തെ കിഴ്പെടുത്തിയത്, പക്ഷെ മാനദണ്ഡങ്ങൾ പാലിച്ചു വെബ്ബിനാർ ആയീ നടത്തുന്ന സമ്മേളനം ആവേശം ഒട്ടും കെടുത്തിയിട്ടില്ല എന്നാണ് ബ്രാഞ്ച് സമേളങ്ങൾ നൽകുന്ന സൂചന. ആറാം തീയതി നടക്കുന്ന സമ്മേളനത്തിൽ സ. എം എ ബേബി, സ. എം സ്വരാജ് , സ. ഹർസെവ് ബെയിൻസ്, ശ്രീ ഹരീഷ് പേരടി, ശ്രീമതി രശ്മിത രാമചന്ദ്രൻ, സ. ദിനേശ് വെള്ളാപ്പള്ളി, സ. സ്വപ്ന പ്രവീൺ എന്നിവർ പ്രവർത്തകരെ അഭിസമ്പോധന ചെയ്തു സംസാരിക്കും. പതിനൊന്നാം തിയതി നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സമിതി അംഗം സ. പി രാജീവ് ഉത്‌ഘാടനം ചെയ്യും .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....