News Beyond Headlines

29 Friday
November

കൊച്ചിയില്‍ കോണ്‍ഗ്രസ് വെട്ടില്‍, കോടികള്‍ മുടക്കിയിട്ടും ഫ്‌ളാറ്റ് ആയില്ല

ലൈഫ് പദ്ധതിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് കൊച്ചി കോര്‍പ്പറേഷന്‍ ഭവന പദ്ധതിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. രാജീവ് ആവാസ് യോജന പദ്ധതി (റേ) പദ്ധതി മേയറുടെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് വിവാദമായിരിക്കുന്നത്. കൊച്ചിയിലെ 398 കുടുംബങ്ങള്‍ക്കായി തുരുത്തി കോളനിയില്‍ 12 നിലകളുള്ള രണ്ടു ഭവനസമുച്ചയങ്ങളാണ് റേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യം 198 കുടുംബങ്ങള്‍ക്കായി 300 ചതുരശ്രയടി വീതമുള്ള ഒരു ഭവനസമുച്ചയ നിര്‍മാണത്തിനായി 14.75 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ആദ്യ ടെന്‍ഡറില്‍ പങ്കെടുത്ത രണ്ടു കമ്പനികളെയും സാങ്കേതികജ്ഞാനമില്ലെന്ന കാരണത്താല്‍ ഒഴിവാക്കി. തുടര്‍ന്ന് നടന്ന ടെന്‍ഡറില്‍ ആദ്യം അയോഗ്യരെന്നു കണ്ടെത്തിയ സിറ്റ്കോ അസോസിയറ്റ്സ് എന്ന കമ്പനിമാത്രം പങ്കെടുത്ത് എസ്റ്റിമേറ്റ് തുകയേക്കാള്‍ 23.7 ശതമാനം അധികതുക ക്വാട്ട് ചെയ്തു. ഏക ടെന്‍ഡര്‍മാത്രമായതിനാലും എസ്റ്റിമേറ്റ് തുകയേക്കാള്‍ 3.84 കോടി രൂപ അധികം ക്വാട്ട് ചെയ്തതിനാലും സിറ്റ്കോയെ ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍, ആദ്യം അയോഗ്യരെന്നു കണ്ടെത്തിയ സിറ്റ്കോയെത്തന്നെ കരാര്‍ ഏല്‍പ്പിച്ചു. 2017 ഫെബ്രുവരിയില്‍ ആരംഭിച്ച് രണ്ടുവര്‍ഷംകൊണ്ട് ഫ്‌ലാറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍. സമയം കഴിഞ്ഞിട്ടും 12 നിലകളുള്ള ഫ്‌ലാറ്റിന്റെ ഒന്നാംനിലയുടെ കോളത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതുവരെയേ കരാര്‍ കമ്പനി ചെയ്തുള്ളൂ. സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുപകരം ഇവരുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയായ 91,22,875 രൂപ കൗണ്‍സിലിന്റെ അനുവാദമില്ലാതെ മേയര്‍ തിരിച്ചുനല്‍കി. ഇതിനെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം മേയറുടെയും ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും മൊഴിയെടുത്തു. ആവശ്യമായ ഫയലുകള്‍ പരിശോധിക്കുകയും നിര്‍മാണസ്ഥലം നേരില്‍ സന്ദര്‍ശിക്കുകയും ചെയ്ത് തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടില്‍ ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാല്‍, റേ പദ്ധതിയിലെ ഗുരുതരമായ അഴിമതി രാഷ്ട്രീയപ്രേരിതമാണെന്നു പറഞ്ഞ് തടിയൂരാനാണ് മേയര്‍ ശ്രമിക്കുന്നത്. പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേയര്‍ക്കെതിരെ വിജിലന്‍സ് കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് കെ ജെ ആന്റണിയും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി വി പി ചന്ദ്രനും ആവശ്യപ്പെട്ടു. മേയറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ നഗരസഭാ കവാടത്തിനുമുന്നില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സമരം നടത്തുകയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....