എന്‍ഐഎ യും സി ബി ഐ യും പിന്നെ ലൈഫ് മിഷനും
ബിജെപി യും പ്രതിപക്ഷവും കൊട്ടിഘോഷിക്കുന്ന സി ബി ഐ അന്വേഷണം ലൈഫില്‍ നടക്കുന്ന മൂന്നാം അന്വേഷണം. അതില്‍ പ്രധാന ഏജന്‍സി അന്വേഷണത്തില്‍ 90 ശതമാനവും പിന്നിട്ടപ്പോഴാണ് പുതിയ നീക്കം. നിലവില്‍ പരിശോധിക്കുന്ന അന്വേഷണ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരവുമല്ല പുതിയ നീക്കം
കേരള സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണമാണ് ഒന്ന് , അതിന് മുന്‍പ് എന്‍ ഐ എ അന്വേഷണം ഒടുവില്‍ സി ബി ഐ യും പന്നതാണ് സ്ഥിതി.
ലൈഫ് കേസില്‍ എന്‍ ഐ എ യാണ്കമ്മീഷന്‍ ഇടപാട് നടന്നുവെന്നും കണ്ടത്തുകയും പരിശോധന നടത്തുകയും ചെയ്തത്. സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിയില്‍ നിന്നാണ്.
അന്ന് ഇക്കാര്യം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തായിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ എന്‍ ഐ എ സംഘം അന്വേഷണം നടത്തിരുന്നു. ലൈഫ് മിഷന്‍ സി ഇ ഒ, ജീവനക്കാര്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു. പണം കൊടുത്തു എന്ന പറയുന്നു കമ്പനിയുടെ എംഡിയുടെ മൊഴി എടുക്കുകയും അതിന്റെ വിവരങ്ങള്‍ പുറത്തുവരികയും ചെ്തിരുന്നു.
അതനുസരിച്ച് വടക്കാഞ്ചേരിയിലെ ഭവനപദ്ധതിയ്ക്ക് വേണ്ടി യൂണിടാക് കമ്പനിയുമായി റെഡ്ക്രസന്റിന് വേണ്ടി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലര്‍ ജനറലായിരുന്നു.
വടക്കാഞ്ചേരിയില്‍ ആശുപത്രി നിര്‍മ്മാണത്തിന്എറണാകുളത്തെ സേന്‍ വെഞ്ചേഴ്‌സ് എന്ന കമ്പനിയുമായും കരാര്‍ ഉണ്ടാക്കിയിരുന്നു. പദ്ധതിയ്ക്ക് വേണ്ടി കേരളസര്‍ക്കാരും റെഡ്ക്രസന്റുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടര്‍ച്ചയായാണ് ഈ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
2019 ജൂലൈ 31നാണ് കരാര്‍ ഒപ്പിട്ടത്.കോണ്‍സുലര്‍ ജനറല്‍ ഒന്നാം കക്ഷിയായും യുനിടാക് രണ്ടാം കക്ഷിയുമായാണ് കരാര്‍. ആശുപത്രിയ്ക്കായും ഇതേ മാതൃകയിലാണ് കരാര്‍.
വടക്കാഞ്ചേരിയില്‍ 140 ഓളം അപാര്‍ട്ട്‌മെന്റുകള്‍ ഉള്ള ഫ്‌ലാറ്റ് സമുച്ചയം ഉണ്ടാക്കാനാണ് കരാര്‍. ടെണ്ടറിലെ മികച്ച ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഒപ്പിടുന്നതെന്നും അന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖ പറയുന്നു. 70 ലക്ഷം ദിര്‍ഹത്തിന്റേതാണ് കരാര്‍. നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനാണ് കരാര്‍
ആശുപത്രി നിര്‍മ്മാണത്തിന് 30 ലക്ഷം ദിര്‍ഹത്തിനാണ് കരാര്‍. മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയാണ് പണിയുന്നത്.
വടക്കാഞ്ചേരി ഭവനപദ്ധതിക്കുവേണ്ടി യുഎഇ കോണ്‍സല്‍ ജനറലുമായാണ് നിര്‍മാണകരാര്‍ ഒപ്പിട്ടതെന്ന് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയതായി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അന്ന് വ്യക്തമാക്കിയിരുന്നു . അവരുടെ കമ്പനിയിലെ മുന്‍ ജീവനക്കാരനായ യദു സുരേന്ദ്രന്‍ മുഖേനയാണ് വടക്കാഞ്ചേരി പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരും യദു സുരേന്ദ്രനും സുഹൃത്തുക്കളാണ് അങ്ങനെയാണ് പദ്ധതിയെക്കുറിച്ച് അറിയുന്നതെന്നും സന്തോഷ് അന്ന് വ്ക്തമാക്കിയിരുന്നു.
2019 ജൂലൈ 11ന് റെഡ്ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടതായി അറിഞ്ഞു. പത്തുലക്ഷം ദിര്‍ഹം ആയിരുന്നു റെഡ് ക്രസന്റ് അനുവദിച്ചത്. അന്നത്തെ രൂപയുടെ മൂല്യംവച്ച് ഇത് 18.5 കോടി രൂപ വരും. സര്‍ക്കാരും തങ്ങളും തമ്മില്‍ ഒരു കരാറും ഒപ്പിട്ടിട്ടില്ല. എം ശിവശങ്കറുമായോ ലൈഫ് മിഷന്റെ ഉദ്യോഗസ്ഥരുമായോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോണ്‍സല്‍ ജനറലും താനും തമ്മിലാണ് 2019 ആഗസ്ത് ഒന്നിന് കോണ്‍സുലേറ്റില്‍ കരാര്‍ ഒപ്പിട്ടത്.ഞങ്ങള്‍ നല്‍കിയത് 18.5 കോടിയുടെ പദ്ധതിയാണ്. 14.5 കോടി രൂപ ഇതുവരെ കിട്ടി. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്ന് ആക്സിസ് ബാങ്കിന്റെ കരമന ശാഖ വഴിയാണ് പണം കിട്ടിയത്.
കരാര്‍ കിട്ടുന്നതിന് കമീഷന്‍ കൊടുക്കേണ്ടിവരും. സര്‍ക്കാര്‍ വര്‍ക്ക് അല്ലാത്തതിനാല്‍ 18 ശതമാനം ജിഎസ്ടി അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രവൃത്തിക്ക് 12ശതമാനം മതിയായിരുന്നു. സര്‍ക്കാരുമായി യൂണിടാക്കിന് ബന്ധമില്ല. ഇക്കാര്യങ്ങളെല്ലാം എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയിലുണ്ട്'
നിര്‍മ്മാണ കരാര്‍ നിശ്ചയിച്ചതിലോ പണം ഇടപാടിലോ സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് അന്ന് എന്‍ ഐ എ കൂടുതല്‍ അന്വേഷണത്തിന് സര്‍ക്കാരിലേക്ക് എത്താതിരുന്നത്. ഈ കേസില്‍ നിയമപരരമായി അന്വേഷണം നടത്താന്‍ സാധിക്കുന്ന ഏജന്‍സിയാണ് എന്‍ ഐ എ അവര്‍ കേസില്‍ പിന്നീട് അധികം മുന്നോട്ടു പോയതായി കാണുന്നില്ല . അതിനു ശേഷമാണ് ഇപ്പോള്‍ സി ബി ഐ വരുന്നത്.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍ഐ) അനുസരിച്ച് ലൈഫ് ഇടപാടില്‍ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്കു കഴിയില്ല. ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പരിശോധിക്കുക. ഈ പറയുന്ന കാര്യങ്ങളാണ് എന്‍ ഐ എ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ കണ്ടത്തിയതും. അതില്‍ മന്ത്രിമാസ്ലാ മുഖ്യമന്ത്രിയോ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഇതില്‍ മാത്രമല്ല സ്വര്‍ണകടത്ത് കേസിലും അവര്‍ പ്രതികള്‍ ആയേനെ.
ഇനി സി ബി ഐ എടുത്ത കേസില്‍ ആരാണ് പ്രതികള്‍ എന്നതും ശ്രദ്ധേയമാണ്. അനില്‍ അക്കരയുടെ പരാതിയുടെ
അടിസ്ഥാനത്തില്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയെയോ, തദ്ദേശമന്ത്രിയെയോ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്താനിടയില്ലന്ന് അന്വേഷണ ഏജന്‍സി തന്നെ വെളിപ്പെടുത്തുന്നു.