News Beyond Headlines

29 Friday
November

പാലാരിവട്ടം പാലം കരാറുകാരില്‍ നിന്ന് പണം ഈടാക്കണം : ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം പാലത്തില്‍ തകരാര്‍ കണ്ടെത്തിയതിനാല്‍ പുതുക്കിപ്പണിയുന്നതാണ് ശരിയെന്ന് മുന്‍ പൊതുമരാമത്ത്് മന്ത്രി ഇബ്രാഹിം കുഞ്ഞ്. പാലം പുതുക്കിപ്പണിയുന്നതുമൂലം സര്‍ക്കാരിന് നഷ്ടമില്ല. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. ആവശ്യമെങ്കില്‍ നിയമനടപടിയിലൂടെ നിര്‍മാണക്കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാം. തന്നെ കുരുക്കാന്‍ പലതവണ ശ്രമം നടന്നെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് ഇന്നലെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണു ഉത്തരവ്. ഇതിനിടെ പാലാരിവട്ടത്ത് പുതിയ മേല്‍പ്പാലം നിര്‍മിക്കേണ്ടതിന്റെ ചെലവ് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞില്‍നിന്നും നിര്‍മാണക്കമ്പനിയില്‍നിന്നും ഈടാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കണം. പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന സര്‍ക്കാര്‍വാദം പൂര്‍ണമായും അംഗീകരിക്കുന്നതാണ് സുപ്രീംകോടതി വിധി. സിപിഐ എമ്മും ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തുടര്‍ച്ചയായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് സര്‍ക്കാരും മുഖ്യമന്ത്രിയും പ്രശ്നത്തില്‍ ഇടപെട്ടത്. വിവിധ പഠനങ്ങളില്‍ പാലം പൊളിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ഒരുവിഭാഗം മാധ്യമങ്ങളും യുഡിഎഫ് നേതൃത്വവും കരാര്‍ കമ്പനിയും കിറ്റ്‌കോയും ഇതിനെതിരെ നിലപാടെടുത്തു. തുടര്‍ന്ന്, സര്‍ക്കാര്‍ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. അദ്ദേഹവും പാലം അടിയന്തരമായി പൊളിച്ചുമാറ്റണമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പാലത്തില്‍ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. അന്നത്തെ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും അഴിമതിക്കാരായ ഉദ്യോഗസ്ഥകൂട്ടാളികളും ചേര്‍ന്ന് നടത്തിയ ഭയാനകമായ അഴിമതിയുടെ ഉല്‍പ്പന്നമാണ് അഴിമതിപ്പാലം. ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലന്‍സ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....