News Beyond Headlines

28 Thursday
November

കുഞ്ഞാലിക്കുട്ടി മുങ്ങുന്നോ ലീഗില്‍ പുതിയ വിവാദം

കര്‍ഷക ബില്ലിനെതിരായ ചര്‍ച്ച ഡല്‍ഹിയില്‍ സജീവമായിരിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി എംപി യുടെ നിലപാട് വിവാദമാവുന്നു. ബിജെപിക്കെതിരെ നിലപാട് എടുക്കാതെ മാറിനില്‍ക്കുന്ന നയത്തില്‍ മുസ്‌ളീം ലീഗിനുള്ളിലും യുവജന നേതാക്കളും, മുനീര്‍ വിഭാഗവും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി എവിടെയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ. കര്‍ഷക ബില്ലിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റായി പലരും ചോദ്യങ്ങളുമായി എത്തി. ബില്ലില്‍ ചര്‍ച്ച നടന്ന ദിവസം കുഞ്ഞാലിക്കുട്ടി കേരളത്തിലായിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളുമാണ് ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സഭയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും തിങ്കളാഴ്ചയും ബില്ലിനെച്ചൊല്ലി ബഹളവും സസ്പെന്‍ഷനുമെല്ലാമുണ്ടായിരുന്നു. രാജ്യസഭയിലാണ് ബില്‍ വന്നതെങ്കിലും ലോക്സഭയില്‍ അതിന്റെ പ്രതിഫലനമുണ്ടായി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് വിവാദമായിരുന്നു. അന്ന് വഹാബ് എം പി യുടെ സഹോദരന്റെ വിവാഹത്തിന് പോയിക എന്നാണ് കാരണം പറഞ്ഞത്. റെക്കാഡ് ഭൂരിപക്ഷത്തിനാണ് വെങ്കയ്യ നായിഡു വിജയിച്ചത്. നേരത്തെ മുത്തലാഖ് ബില്‍ വോട്ടിനിട്ടപ്പോള്‍ കുഞ്ഞാലിക്കുട്ടി സഭയിലില്ലാതിരുന്നതും വലിയ വിവാദമായിരുന്നു. വിഷയത്തില്‍ ലീഗ് പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ അന്ന് കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിച്ചിരുന്നു. ഇനി സഭാസെഷനുകളിലെല്ലാം നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് ശേഷം എന്‍.ഐ.എ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ ലീഗ് എം.പിമാര്‍ സഭയിലില്ലാതിരുന്നതും വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് വ്യക്തമാക്കിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. അതിനു പിപ്‌നാലെയാണിത് മുനീറിന്റെ എഫ്.ബി പോസ്റ്റില്‍ അബ്ദുല്‍ ജലീല്‍ എന്നയാള്‍ ഇങ്ങനെ എടുതിയിട്ടുണ്ട. 'പ്രിയപ്പെട്ട മുനീര്‍ സാഹിബ് അങ്ങയുടെ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രണ്ടുദിവസമായി പാര്‍ലിമെന്റില്‍ ഇല്ല. അവിടെ എന്ത് നടക്കുന്നുവെന്ന് പോലും അദ്ദേഹം അറിയുന്നില്ല. ഫാസിസത്തെ നേരിടാന്‍ പോയ ആളാണ് അദ്ദേഹം. ഇപ്പോള്‍ കേരളത്തിലെ ഫാസിസത്തെ നേരിടുന്ന തിരക്കിലാണ്. ലോക്സഭ നടക്കുമ്പോള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് തങ്ങള്‍ താക്കീത് ചെയ്തത് ഓര്‍ക്കുന്നില്ലേ. കോടികള്‍ മുടക്കി തിരഞ്ഞെടുപ്പ് നടത്തി പാര്‍ലമെന്റിലേക്ക് പോകുന്നവര്‍ സഭയില്‍ എത്താതിരിക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കലല്ലേ. ഉന്നതാധികാര സമിതി യോഗത്തില്‍ ഈ പോരായ്മ താങ്കള്‍ പരിഹരിക്കണം'- ഇത് പാര്‍ട്ടിക്കുള്ളില്‍ ക്കരു വിഭാഗം വലിയ പ്രചരണമാക്കിയിട്ടുണ്ട്. സ്വര്‍ണ കടത്തു കേസിലും കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങള്‍ പലതും പാര്‍ട്ടിയെ പ്രതിക്കൂട്ടി നിര്‍ത്തുന്നുണ്ടെന്ന് ആക്ഷേപം ഇവര്‍ രഹസ്യമായി ഉന്നയിക്കുന്നുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....