അമേരിക്ക ആവശ്യപ്പെടുന്നതുപോലെ ഇറാനെതിരെ വീണ്ടും ഉപരോധം അടിച്ചേൽപ്പിക്കുന്നതിന് ഐക്യരാഷ്‌ട്ര സംഘടനയുടെ പിന്തുണയില്ലെന്ന് സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെറസ് വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയുടെ അനുമതിയില്ലാതെ ഉപരോധത്തെ പിന്തുണയ്‌ക്കില്ലെന്നും രക്ഷാസമിതിയുടെ അധ്യക്ഷന് അയച്ച കത്തിൽ ഗുട്ടെറസ് അറിയിച്ചു. ഇറാനും വൻശക്തികളും തമ്മിലുണ്ടാക്കിയ കരാറിൽനിന്ന് ഏകപക്ഷീയമായി പിൻവാങ്ങിയ അമേരിക്ക, കരാർ അംഗീകരിച്ച യുഎൻ പ്രമേയത്തിലെ ‘സ്‌നാപ്‌ബാക്’ അധികാരം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുള്ളതായാണ് കാണുന്നതെന്ന് ഗുട്ടെറസ് പറഞ്ഞു. സ്‌നാപ്‌ബാക് അധികാരം ഉപയോഗിച്ച് ഉപരോധം പുനഃസ്ഥാപിച്ചതായി അമേരിക്ക അവകാശപ്പെടുമ്പോൾ കരാറിൽനിന്ന് പിൻവാങ്ങിയ അമേരിക്കയ്‌ക്ക് സ്‌നാപ്‌ബാക് അധികാരമില്ലെന്ന നിലപാടിലാണ് മറ്റ് വൻശക്തികൾ. അതേസമയം, ഇറാനുമായുള്ള ആണവകരാർ സംരക്ഷിക്കുന്നതിൽ യൂറോപ്യൻ യുണിയന്റെ പ്രതിബദ്ധത വിദേശനയകാര്യത്തിൽ ഇയുവിന്റെ ഉന്നതപ്രതിനിധിയായ ജോസിപ് ബോറെൽ വ്യക്തമാക്കി. അമേരിക്ക യുഎന്നിന്റെ പേരിൽ സംസാരിക്കേണ്ട എന്ന് റഷ്യ പറഞ്ഞു. അമേരിക്ക സ്വയം ഒറ്റപ്പെട്ടിരിക്കുകയാണെന്നും മഹത്തായ ഒരു രാജ്യം ഇങ്ങനെ സ്വയം അവഹേളിക്കുന്നത് ദുഃഖകരമാണെന്നും യുഎന്നിലെ റഷ്യൻ ഉപസ്ഥാനപതി ദിമിത്രി പോളിയാൻസ്‌കി ട്വീറ്റിൽ പറഞ്ഞു. അമേരിക്ക യുഎന്നിൽ രാഷ്‌ട്രീയ നാടകം അവസാനിപ്പിക്കേണ്ട സമയമായെന്ന് ചൈന പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....