നാണക്കേട് മറയ്ക്കാന്‍ വാരിയുംകുന്നനെ പിടിച്ച് ലീഗ്
മന്ത്രി ജലീലിനെതിരായ പ്രക്ഷോഭത്തില്‍ ഖുറാന്‍ വലിച്ചിഴച്ചതിനെ തുടര്‍ന്ന് സമുദായത്തിനുള്ളില്‍ നിന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വാരിയം കുന്നത്ത് കുഞ്ഞ് അഹമദ് ഹാജിയുമായി ലീഗ് രംഗത്ത് .
സെപ്റ്റംബര്‍ അഞ്ചാം തീയതി കേന്ദ്രസര്‍ക്കാര്‍ എടുത്ത ഒരു തീരുമാനത്തിനെതിരെയാണ് 14 ദിവസം കഴിഞ്ഞ് ലീഗ് പ്രതിഷേധവുമായി രംഗത്തുവരുന്നത്.
അതുകഴിഞ്ഞ് നാെലു തവണയിലേറെ ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരക്ഷരവും മിണ്ടിയിരുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കികൊണ്ടുള്ള ീരുമാനം പുറത്തുവന്നത് സെപ്റ്റംബര്‍ 5 നായിരുന്നു.
അന്ന് വന്ന വര്‍ാത്തകള്‍ അനുസരിച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ വിശദാംശങ്ങളാണ് നീക്കം ചെയ്തത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഇതില്‍ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലി മുസ്‌ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്നു വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തെയും കുടുംബത്തെയും ബ്രിട്ടീഷുകാര്‍ നാടുകടത്തി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ വാരിയം കുന്നന്‍ ഏറനാട് നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. പിന്നീടാണ് ഖിലാഫത്ത് സമരങ്ങള്‍ മലബാറില്‍ തുടക്കമായത്. 1922 ജനുവരിയില്‍ കല്ലാമൂലയില്‍ വച്ച് വാരിയംകുന്നനെ ബ്രിട്ടീഷുകാര്‍ പിടികൂടി. വിചാരണക്ക് ശേഷം ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു.
വാരിയംകുന്നന്റെ പോരാട്ടങ്ങള്‍ക്ക് ചരിത്ര രേഖകളുടെ പിന്‍ബലമില്ലെന്നും പുസ്തക വില്‍പനയെ ബാധിക്കുന്നതിലാണ് വാല്യം ഒഴിവാക്കിയതെന്നുമാണ് ഐസിഎച്ച്ആര്‍ വിശദീകരണം. ഒന്നരകോടി രൂപയിലേറെ ചെലവാക്കി തയ്യാറാക്കിയ പുസ്തകമാണിത്. ഈ പുസ്തകം വിറ്റെങ്കില്‍ മാത്രമേ തുക തിരിച്ചുകിട്ടൂ. പുസ്തകത്തിന്റെ വില്‍പനയെ ബാധിക്കുമെന്നതിനാലാണ് 5ആം വാല്യം പിന്‍വലിച്ചത്. വസ്തുതാപരമായ ചില പിശകുകള്‍ വാല്യത്തിലുണ്ടെന്നും പരാതിയുണ്ട്. വാരിയംകുന്നത്ത് ഉള്‍പ്പടെ 360 പേരെ ഒഴിവാക്കാന്‍ നിര്‍ദേശം വെച്ചത് ഐസിഎച്ച്ആര്‍ അംഗം സി ഐ ഐസകാണ്.
പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാപ്പിള ലഹളക്കാരെ ഒഴിവാക്കണമെന്ന് സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുകയുണ്ടായി. തുര്‍ക്കിയിലെ ഖലീഫക്ക് വേണ്ടി ഏതാനും മാസങ്ങള്‍ നടത്തിയ ഇസ്‌ലാമിക ആക്രമണമായിരുന്നു 1921ലെ മാപ്പിള ലഹളയെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. ഇതൊക്കെ ശരിവയ്ക്കുന്ന തീരുമാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ഒടുവില്‍ ജനരോഷത്തില്‍ നിന്ന് രക്ഷപെടാനായിട്ടെങ്കിലും
1921- മലബാര്‍ സമരത്തിലെ പോരാളി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് മുസ്ലീം ലീഗ് എംപിമാര്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ചരിത്രം തിരുത്തരുതെന്നും കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓര്‍മ്മയാണ് മലബാര്‍ സമരമെന്നും എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാര്‍, പുന്നപ്ര വയലാര്‍ സമര നായകര്‍, വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവര്‍ തുടങ്ങി സ്വാതന്ത്രസമര പോരാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എംപിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.
ചില വ്യക്തികളുടെ രാഷ്ട്രീയ പ്രേരിതമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചത് അസംബദ്ധമാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലീഗ് എംപിമാരായ പി.കെ. കുഞ്ഞാലികുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, നവാസ് കനി എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.